മെസ്സിയില്ലെങ്കിൽ പിന്നെ എന്തിന് ബാഴ്‌സലോണയിൽ കളിക്കണം?

അർജന്റീന സഹ താരം ലയണൽ മെസ്സിയുടെ സാനിധ്യം തന്നെയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സെർജിയോ അഗ്യൂറോയെ ബാഴ്‌സലോണയിൽ എത്തിച്ചത്. പത്തു വർഷം നീണ്ടു നിന്ന സിറ്റി ജീവിതം അഗ്യൂറോ അവസാനിപ്പിച്ചത് മെസ്സിയെ മുന്നിൽ കണ്ട മാത്രമാണ്. ഫ്രീ ഏജന്റായ സ്‌ട്രൈക്കർ രണ്ടു വർഷത്തെ കരാറിൽ ആഴ്കൾക്ക് മുൻപാണ് നൗ ക്യാമ്പിൽ പുതിയ കരാർ ഒപ്പിട്ടത്.മെസ്സി ബാഴ്സയിൽ തുടരും എന്നുറപ്പിലാണ് 15 വർഷം നീണ്ടു നിൽക്കുനന് സൗഹൃദത്തിന്റെ പുറത്ത് അഗ്യൂറോ ബാഴ്സയിൽ എത്തിയത് എന്നാൽ മെസ്സി ബാഴ്സ വിട്ടു പോയതോടെ അഗ്യൂറോയും തീരുമാനം മാറ്റാനുള്ള പുറപ്പാടിലാണ്.

തന്റെ പഴയ സുഹൃത്ത് ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ കഴിയാത്തതിൽ നിരാശനായ താരം അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. മിഡ് സീസണിൽ ഒരു നീക്കമാണ് അഗ്യൂറോ ലക്ഷ്യമിടുന്നത് .മെസ്സിയുടെ വിടവാങ്ങലിൽ ബാഴ്‌സലോണ വിറങ്ങലിച്ചു നിൽക്കുകയാണ്. അർജന്റീനക്കാരൻ ക്യാമ്പ് നൗവിൽ തുടരാൻ ആഗ്രഹിക്കുകയും 50% വേതനം വെട്ടിക്കുറയ്ക്കുകയും ചെയ്തു, ബാഴ്സലോണയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നതിനാൽ മെസ്സിയെ രജിസ്റ്റർ ചെയ്യാൻ പോലും കഴിഞ്ഞില്ല. ലയണൽ മെസ്സിക്ക് ഒപ്പം കളിക്കാൻ വേണ്ടി ആയിരുന്നു ഈ സമ്മറിൽ അഗ്വേറോ ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ചത്.

ക്ലബ് വിടാനുള്ള നടപടികൾ നീക്കാനായി അഗ്വേറോ തന്റെ വക്കീലിനോട് നിർദ്ദേശം നൽകിയതായാണ് സ്പാനിഷ് മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു . മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അഗ്വേറോ പ്രഖ്യാപിച്ചപ്പോൾ ഒരുപാട് ഓഫറുകൾ താരത്തിന് വന്നിരുന്നു. എന്നിട്ടും തന്റെ വേതനം വരെ കുറച്ചു കൊണ്ട് ബാഴ്സലോണയിലേക്ക് അഗ്വേറോ എത്തിയത് മെസ്സി എന്നൊരു സാന്നിദ്ധ്യം കൊണ്ട് മാത്രമായിരുന്നു. മെസ്സി ഇല്ലായെങ്കിൽ താൻ ഈ വേതനത്തിന് ബാഴ്സലോണയിൽ കളിക്കേണ്ടതില്ല എന്നാണ് അഗ്വേറോ ചിന്തിക്കുന്നത്. ലാൽ ലീഗയിലെ വേതന നിയന്ത്രണം മൂലം ഇപ്പോഴും ബാഴ്സക്ക് അഗ്യൂറോയെ ഒപ്പിടാൻ സാധിച്ചിട്ടില്ല. അതിനിടയിൽ താരത്തിന് പരിക്കേൽക്കുകയും സെപ്റ്റംബർ വരെ കളിക്കാനും സാധിക്കില്ല.

Rate this post