യുവന്റസും ക്രിസ്റ്റ്യാനോ റൊണാൾഡോയും വേർ പിരിയുന്നു

2020-21 സീസണിൽ മോശം പ്രകടനമാണ് യുവന്റസ് കാഴ്ചവെച്ചത്. സിരി എ യിലും ചാമ്പ്യൻസ് ലീഗിലും നിരാശ നൽകുന്ന പ്രകടനം ആയിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞ സീസണിലെ യുവന്റസിനായി 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടും റൊണാൾഡോക്കും വിമർശനത്തിന് കുറവുണ്ടായില്ല. പ്രതിവർഷം 29 മില്യൺ ഡോളർ ശമ്പളം പറ്റുന്ന റൊണാൾഡോ ക്ലബിന് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് ആരോപണം ഉയരുകയും ചെയ്തു. റൊണാൾഡോയെ 2018 ൽ ടൂറിനിൽ എത്തിക്കുമ്പോൾ ക്ലബ് ലക്ഷ്യമിട്ടിരുന്നത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. എന്നാൽ മൂന്നു സീസണിലും നിരാശ ആയിരുന്നു ഫലം.പല മുൻ താരങ്ങളും പരിശീലകരും റൊണാൾഡോക്ക് വിമർശനവുമായി എത്തിയിരുന്നു.

ഇറ്റാലിയൻ പത്രപ്രവർത്തകനായ പൗലോ കോണ്ടോയുടെ അഭിപ്രായത്തിൽ, യുവന്റസും ക്രിസ്റ്റ്യാനോ റൊണാൾഡോയും വേർപിരിയാനുള്ള ഒരുക്കത്തിലാണ്.ഒരു മാസത്തിലേറെയായി പോർച്ചുഗീസ് നായകന് അനുയോജ്യമായ ഒരു ക്ലബ് കണ്ടെത്തുന്നതിനായി ശ്രമിക്കുകയാണ്.ആഗോള പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി പരിഹരിക്കാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓഫ്‌ലോഡ് ചെയ്യാൻ യുവന്റസ് തലപര്യപ്പെടുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലില്ലെങ്കിലും ഉണ്ടെങ്കിലും യുവന്റസ് എല്ലായ്പ്പോഴും ഒരേ എണ്ണം ഗോളുകൾ നേടുമെന്ന് കോണ്ടോ പറഞ്ഞു.ബിയാൻകോണേരി മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലായിരുന്നുവെങ്കിൽ, എസി മിലാനിൽ നിന്ന് ജിയാൻലൂജി ഡൊന്നരുമ്മയെ സ്വന്തമാക്കിയേനെ എന്നും ഇറ്റാലിയൻ പത്രപ്രവർത്തകൻ പറഞ്ഞു.

യൂറോപ്പിലുടനീളമുള്ള ധാരാളം ക്ലബ്ബുകൾ ഈ വേനൽക്കാലത്ത് അവരുടെ കളിക്കാരെ ഓഫ് ലോഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ആഗോള പാൻഡെമിക് മൂലം പ്രീമിയർ ലീഗിൽ ഒഴികെയുള്ള എല്ലാ വലിയ ടീമുകളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുകയും ചെയ്തു. യുവന്റസുമായി ഒരു വർഷം കൂടി കരാർ ബാക്കിയുള്ള റൊണാൾഡോ അടുത്ത സീസണിൽ ഫ്രീ ഏജന്റായി മാറും. കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് പോവുകയാണെങ്കിൽ റൊണാൾഡോയെ സ്വന്തമാക്കാൻ പാരീസ് സെന്റ്-ജെർമെയ്ൻ താൽപ്പര്യപ്പെടുന്നുന്നുണ്ട്.

Rate this post