ട്രാൻസ്ഫർ വിൻഡോയിൽ നടക്കാൻ സാധ്യതയുളള അഞ്ച് വലിയ കൈമാറ്റങ്ങൾ

പുതിയ സീസണിന് മുന്നോടിയായി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ബ്ലോക്ക്ബസ്റ്റർ താരങ്ങളുടെ ഒരു നീണ്ട നിറയെ തന്നെ സ്വന്തമാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.ലയണൽ മെസ്സി,സെർജിയോ റാമോസ്,ജോർജിനിയോ വിജ്‌നാൽഡം,അക്രഫ് ഹക്കിമി,ഡൊന്നരുമാ എന്നിവരെ ടീമിലെത്തിച്ചു. സിറ്റിയാവട്ടെ ഇത്തിഹാദിൽ ജാക്ക് ഗ്രീലിഷിനെ 100 മില്യൺ മുടക്കി എത്തിച്ചു.ഇന്റർമിലാനിൽ നിന്ന് ലുകാകുവിനെ 97 മില്യൺ യൂറോക്ക് ചെൽസി സ്വന്തമാക്കി.ഈ ട്രാൻസ്ഫർ വിൻഡോയിൽ നടക്കാൻ സാധ്യതയുള്ള വലിയ ട്രാൻസ്ഫറുകൾ ഏതാണെന്നു നോക്കാം.

ഹാരി കെയ്ൻ- ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാർ സ്ട്രൈക്കറുമായ ഹാരി കെയ്ൻ ടോട്ടൻഹാം ഹോട്ട്സ്പറിന്റെ ലീഗിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, കെയ്ൻ മാൻ സിറ്റിയിൽ ചേരാനുള്ള വക്കിലാണെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ നേരത്തെ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കകൻ സ്പർസ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 100 മില്യൺ അതികം വരുന്ന ഓഫറിലൂടെ താരത്തെ സ്വന്തമാക്കാനാണ് ഗാർഡിയോള ശ്രമിക്കുന്നത്.

കൈലിയൻ എംബാപ്പെ- ഫ്രഞ്ച് താരം റയൽ മാഡ്രിഡിലേക്കുള്ള വഴിയിലാണെന്ന റിപ്പോർട്ടുകളുണ്ട്. സൂപ്പർ താരം മെസ്സി പാരിസിൽ എത്തിയതോടെ എംബാപ്പയുടെ ട്രാൻസ്ഫർ കൂടുതൽ ചർച്ചയി. പാരിസിൽ ഒരു വർഷം കൂടി കരാറുള്ള എംബാപ്പയുടെ കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസണിൽ താരത്തെ സൗജന്യ ട്രാൻസ്ഫറിൽ വിട്ടു കൊടിക്കേണ്ടി വരും.

ഇസ്കോ- സ്പാനിഷ് താരത്തിന് റയലിൽ കരാറിൽ ഒരു വർഷം കൂടിയാണ് ബാക്കിയുള്ളത്.സിനദിൻ സിദാനെയുടെ കീഴിൽ റയലിൽ വേണ്ട അവസരങ്ങൾ പ്ലെ മെക്കർക്ക് ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഈ സീസണിൽ താരം ക്ലബ് വിടുമെന്നുറപ്പാണ്.

ബെർണാഡോ സിൽവ-മാൻ സിറ്റി വിടാൻ ആഗ്രഹിക്കുന്ന ബെർണാഡോ സിൽവയെ ഒപ്പിടാൻ നിരവധി പ്രീമിയർ ലീഗ് ടീമുകൾ തലപര്യം കാണിക്കുന്നുണ്ട്.മാനേജർ ഗാർഡിയോളയുടെ അഭിപ്രായത്തിൽ മാൻ സിറ്റി വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച രണ്ടോ മൂന്നോ കളിക്കാരിൽ ഒരാളാണ് സിൽവ.കെയ്‌നിനായുള്ള ക്യാഷ് പ്ലസ് പ്ലെയർ ഡീലിൽ സിൽവയെ സിറ്റി ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്.

പോൾ പോഗ്ബ-മെസ്സിയെയും റാമോസിനെയും സൗജന്യമായി സൗജന്യമായി സ്വന്തമാക്കിയ പിഎസ്ജി പോഗ്ബയെ വലിയ വില കൊടുത്ത ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.ഫ്രഞ്ച് പ്ലേമേക്കർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ കരാറിന്റെ അവസാന അവർഷത്തിലാണ്. താരം കരാർ പുതുക്കുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Rate this post