❝ചെൽസിക്ക് തോൽവി , ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ബയേണിനും ജയം❞

ക്രിസ്റ്റ്യൻ എറിക്സൻ ബ്രെന്റ്ഫോർഡിനായി തന്റെ ആദ്യ ഗോൾ നേടിയ മത്സരത്തിൽ പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ 4-1 ന്റെ തകർപ്പൻ എവേ നേടി.ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ബ്രെന്റ്ഫോർഡ് തിരിച്ചടിച്ചത്‌.

ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. 48 ആം മിനുട്ടിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗർ മികച്ചൊരു ലോങ്ങ് റേഞ്ചിലൂടെ ചെൽസിയെ മുന്നിലെത്തിച്ചു.എന്നാൽ നിമിഷങ്ങൾക്കകം മിഡ്‌ഫീൽഡർ വിറ്റാലി ജനൽറ്റിലൂടെ ബ്രെന്റ്‌ഫോർഡ് തിരിച്ചടിച്ചു.54ആം മിനുട്ടിൽ എറിക്സൺ ചെൽസിയെ ഞെട്ടിച്ചു കൊണ്ട് രണ്ടാം ഗോൾ നേടി‌‌ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിലായിരുന്നു എറിക്സന്റെ ഗോൾ. 61 ആം മിനുട്ടിൽ വിറ്റാലി ജനൽറ്റ് ബ്രെന്റഫോഡിന്റെ മൂന്നാം ഗോളും നേടി.

86ആം മിനുട്ടിൽ വിസ്സയിലൂടെ നാലാം ഗോൾ കൂടെ വന്നതോടെ ബ്രെന്റ്ഫോർഡ് വിജയം ഉറപ്പായി.ചെൽസിയുടെ പ്രീമിയർ ലീഗ് സീസണിലെ നാലാം പരാജയം മാത്രമാണിത്. 29 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി ചെൽസി ഇപ്പോൾ മൂന്നാമത് നിൽക്കുകയാണ്. ബ്രെന്റ്ഫോർഡ് 33 പോയിന്റുമായി പതിനാലാം സ്ഥാനത്തും നിൽക്കുന്നു.

ബേൺലിയിൽ 2-0 ത്തിന്റെ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് ലീഗിൽ ഒന്നാം സ്ഥാനത് തിരിച്ചെത്തി.കെവിൻ ഡി ബ്രൂയ്‌നെ,ഇൽകെ ഗുണ്ടോഗൻ എന്നിവരുടെ ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. അഞ്ചാം മിനുട്ടിൽ സ്റ്റെർലിങിന്റെ പാസിൽ നിന്നാണ് കെവിൻ ഡി ബ്രൂയ്‌നെ ഗോൾ നേടിയത്. 25 ആം മിനുട്ടിൽ സ്റ്റെർലിങ് തന്നെ പാസിൽ നിന്നും ഗുണ്ടോഗൻ സിറ്റിയുടെ രണ്ടാം ഗോൾ നേടി. ഈ വിജയത്തോടെ സിറ്റി 73 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. ലിവർപൂൾ 72 പോയിന്റുമായു രണ്ടാമതും നിൽക്കുന്നു‌.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വാറ്റ്ഫോഡിനെ പരാജയപ്പെടുത്തി.പ്രീമിയർ ലീഗിൽ തുടർച്ചയായ പത്താം ജയം ആയിരുന്നു ലിവർപൂളിന് ഇത്.ജോ ഗോമസിന്റെ അതുഗ്രൻ ക്രോസിൽ നിന്നു 22 ആം മിനുട്ടിൽ ഹെഡറിലൂടെ ഡീഗോ ജോട്ട ലിവർപൂളിനെ മിന്നിലെത്തിച്ചു.89 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പകരക്കാനായി ഇറങ്ങിയ ഫാബീന്യോ ലിവർപൂൾ ജയം ഉറപ്പിച്ചു . പോയിന്റ് ടേബിളിൽ ലിവർപൂൾ 72 പോയിന്റുമായു രണ്ടാമതും നിൽക്കുന്നു‌

ജർമൻ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രീബേർഗിനെ പരാജയപ്പെടുത്തി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്.നാല് മാസത്തെ പരിക്കിന് ശേഷം തിരിച്ചുവരവ് നടത്തിയ ലിയോൺ ഗൊറെറ്റ്‌സ്ക, 58-ാം മിനിറ്റിൽ ബയേണിനെ മുന്നിലെത്തിച്ചു.അഞ്ച് മിനിറ്റിന് ശേഷം പകരക്കാരനായ നിൽസ് പീറ്റേഴ്‌സൺ 17 സെക്കൻഡിനുള്ളിൽ ഫ്രീബർഗിനായി തന്റെ നൂറാം ഗോളുമായി തിരിച്ചടിച്ചു.

ബയേണിന് പകരക്കാരനായ സെർജി ഗ്നാബ്രി 73-ാം മത്സരത്തിൽ മികച്ച ആദ്യ ടച്ച് നൽകി മറുപടി നൽകി.82-ൽ കിംഗ്‌സ്‌ലി കോമൻ ഒരു ലോ ഡ്രൈവ് ഉപയോഗിച്ച് ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ മാർസെൽ സാബിറ്റ്‌സർ ബയേണിനായി തന്റെ ആദ്യ ബുണ്ടസ്‌ലിഗ ഗോൾ നേടി 1 -4 ആക്കി ഉയർത്തി. 28 മത്സരങ്ങളിൽ നിന്നും 66 പോയിന്റുമായി ബയേൺ ഒന്നാമ സ്ഥാനത്താണ്.

Rate this post