ബാഴ്‌സലോണയ്ക്ക് രക്ഷയില്ല ,ബെൻഫിക്കക്ക് മുന്നിലും വീണു : ചാമ്പ്യന്മാരെ വീഴ്ത്തിയ പ്രകടനവുമായി യുവന്റസ്

സ്പാനിഷ് ല ലീഗയിൽ വിജയവുമായി ബാഴ്സലോണ തിരിച്ചു വന്നപ്പോൾ ആരാധകർ ഏറെ പ്രതീക്ഷിച്ചു. എന്നാൽ ആ വിജയങ്ങൾ വെറും താല്കാലികമായിരിക്കുകയാണ്‌. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവിയാണു ബാഴ്സലോണ വഴങ്ങിയത്. ചാമ്പ്യൻസ് ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ ബാഴ്സക്ക് തോൽവി പിണഞ്ഞിരിക്കുകയാണ്.

മൂന്നാം മിനുട്ടിൽ തന്നെ ബാഴ്സലോണക്ക് എതിരെ ബെൻഫിക ലീഡ് എടുത്തു. ബാഴ്സലോണ ഡിഫൻസ് ഡിഫൻഡ് ചെയ്യാൻ മറന്ന നിമിഷം മുതലെടുത്ത് മുന്നേറിയ നുനസ് ടെർ സ്റ്റേഗനെ നിയർ പോസ്റ്റിൽ കീഴ്പ്പെടുത്തുക ആയിരുന്നു.ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച ബെൻഫിക രണ്ടാം പകുതിയിലും ബാഴ്സലോണയെ വെള്ളം കുടിപ്പിച്ചു. 69ആം മിനുട്ടിൽ റാഫാ സിൽവ ബാഴ്സയുടെ വലയിൽ രണ്ടാം ഗോളും എത്തിച്ചു. ജവൊ മറിയയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 79ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ബെൻഫികയുടെ മൂന്നാം ഗോളും വന്നു. നുനസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇതിനു ശേഷം ബാഴ്സലോണ സെന്ററ്റ് ബാക്ക് എറിക് ഗാർസിയ ചുവപ്പ് കണ്ട് പുറത്താകുന്നതും ബാഴ്സലോണ ആരാധകർക്ക് കാണേണ്ടി വന്നു.ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബയേണോടും ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു ഗോൾ വഴങ്ങിയ ബാഴ്സലോണക്ക് ഒരു ഗോൾ പോലും നേടാൻ ആയിട്ടില്ല. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബാഴ്സലോണ ഉള്ളത്.

ഇറ്റാലിയൻ സിരി എ യിൽ മികച്ച പ്രകടനം നടത്താൻ മുൻ ചാമ്പ്യന്മാരായ യുവന്റസിന് ഈ സീസണിൽ സാധിച്ചിരുന്നില്ല. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയെ തകർത്ത് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുമാകയാണ് അല്ലെഗ്രിയുടെ ചുണക്കുട്ടികൾ. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. ആദ്യ അപകുതിയിൽ ചെൽസിക്കായിരുന്നു മുൻ തൂക്കമെങ്കിലും ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ തന്നെ യുവന്റസ് ചെൽസി പ്രതിരോധം മറികടക്കുകയായിരുന്നു.46ആം മിനുറ്റിൽ ഫെഡറികോ കിയെസയുടെ ഗോളാണ് മത്സരത്തിൽ ചെൽസിയുടെ വിധി നിർണയിച്ചത്. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ചെൽസിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും യുവന്റസ് പ്രതിരോധം മല തീർത്തപ്പോൾ ചെൽസിക്ക് ഗോൾ നേടാനായില്ല. ലുകാകുവിനും ഹാവെർട്സിനും ലഭിച്ച അവസരങ്ങൾ അവർ പുറത്തടിച്ചു കളയുകയും ചെയ്യും.

Rate this post