നിലവിൽ ലയണൽ മെസ്സിയെക്കാളും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും മികച്ച താരം ഈ ലിവർപൂൾ സ്‌ട്രൈക്കർ

മുൻ ലിവർപൂൾ സ്ട്രൈക്കർ ഡീൻ സോണ്ടേഴ്സ് ഇതിഹാസ ഫുട്ബോളർമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇപ്പോൾ ലിവർപൂൾ സ്ട്രൈക്കർ മുഹമ്മദ് സലായുടെ അടുത്തെത്തില്ല എന്ന അഭിപ്രായവുമായി എത്തിയിരിക്കുമാകയാണ്.2021-22 സീസണിൽ സലാക്ക് അവിശ്വസനീയമായ തുടക്കമായിരുന്നു. ലിവർപൂളിനായി ഈ സീസണിൽ ഈജിപ്ത്യന് സ്‌ട്രൈക്കർ എട്ടു ഗോളുകളാണ് നേടിയത്. പോർച്ചുഗലിലെ പോർട്ടോയിലെ എസ്റ്റാഡിയോ ഡോ ഗ്രാഗാവോ സ്റ്റേഡിയത്തിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർട്ടോയെ 1-5 ന് തകർത്ത മത്സരത്തിൽ സൂപ്പർ താരം രണ്ടു ഗോളുകൾ നേടുകയും ചെയ്തു.

ടോക്ക്‌സ്‌പോർട്ടിനോട് സംസാരിക്കുമ്പോൾ, സോണ്ടേഴ്സ് രണ്ട് ഇതിഹാസ ഫുട്ബോൾ കളിക്കാരെ സലാഹിന് പിന്നിലാക്കി, സലാഹിന്റെ ഇപ്പോഴത്തെ ഫോം മെസ്സിയുടേയും റൊണാൾഡോയുടേതിലും മികച്ചതാണെന്ന് ചൂണ്ടിക്കാട്ടി. “ഇപ്പോൾ, നമ്മൾ സംസാരിക്കുമ്പോൾ, അവനെക്കാൾ മികച്ചത് ആരാണ്? വലതു വിങ്ങിൽ കളിച്ച് എട്ടു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളാണ് താരം നേടിയത്. അദ്ദേഹത്തെ തടനയാവില്ല, നിലവിൽ മെസ്സിയും റൊണാൾഡോയും അവനോളം വരില്ല” സോണ്ടേഴ്സ് പറഞ്ഞു.

റൊണാൾഡോയ്ക്കും സലാഹിനും ഇടയിൽ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, സാലയെ തിരഞ്ഞെടുക്കുമെന്ന് സോണ്ടേഴ്സ് മറുപടി നൽകി. റൊണാൾഡോ എന്ന് പറയാൻ എളുപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, എന്നാൽ സലാഹിന്റെ ഇപ്പോഴത്തെ ഫോം വളരെ മികച്ചതാണ് എല്ലാ ആഴ്ചയും ഗോൾ നേടുന്നുമുണ്ട്.അടുത്തിടെ പ്രീമിയർ ലീഗ് ഗോളുകളുടെ സെഞ്ച്വറി പൂർത്തിയാക്കിയ അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ ലിവർപൂൾ കളിക്കാരനായി.

അതേസമയം, ലയണൽ മെസ്സി 2021 ലെ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ പാരീസ് സെന്റ്-ജെർമെയ്നിൽ (പിഎസ്ജി) ചേർന്നതിനുശേഷം തന്റെ ആദ്യ ഗോൾ നേടി. പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗിന്റെ 74-ാം മിനിറ്റിൽ മനോഹരമായ ഒരു സ്ട്രൈക്ക് സിറ്റി വലിയിൽ കയറുകയായിരുന്നു. പിഎസ്ജിക്കായി ഒരു ഗോൾ നേടാൻ നാല് ഗെയിമുകൾ വേണ്ടി വന്നു.മറുവശത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോ 2021 ൽ യുവന്റസിൽ നിന്ന് ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വിയ്യ റയലിനെതിരെ ഇഞ്ചുറി ടൈമിൽ നേടിയ തകർപ്പൻ ഗോളോടെ യുണൈറ്റഡിനെ വിജയത്തിലെത്തിച്ചിരിക്കുമാകയാണ്.

Rate this post