നെയ്മർക്ക് എപ്പോഴും കലഹിച്ചുകൊണ്ടിരിക്കണം , നെയ്മർക്കെതിരെ കടുത്ത വിമർശനവുമായി ബെൻഫിക്ക താരം |Neyamr

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്ക പാരീസ് സെന്റ് ജെർമെയ്ൻ മത്സരത്തിന് ശേഷം സൂപ്പർ താരം നെയ്മർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുകയാണ് പോർച്ചുഗീസ് ടീമിന്റെ മിഡ്ഫീൽഡർ ജോവോ മരിയോ.നെയ്മറിന്റെ കഴിവിനെക്കുറിച്ചും കളിക്കളത്തിലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും അഭിപ്രായം പങ്കുവെച്ചു.

കളിക്കളത്തിലും പുറത്തുമുള്ള നെയ്‌മറുടെ പ്രവൃത്തികൾ പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. താരങ്ങളും പരിശീലകരും ഫുട്ബോൾ നിരീക്ഷകരുമെല്ലാം ഇതിനെതിരെ വിമർശനങ്ങളും നടത്തിയിട്ടുണ്ട്. പാർക് ഡെസ് പ്രിൻസസിലെ കളി 1-1 ന് അവസാനിച്ചു, കൈലിയൻ എംബാപ്പെയും മരിയോയും ഇരു ടീമുകൾക്ക് വേണ്ടി ഗോൾ നേടുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയ ബ്രസീലിയൻ താരത്തിന് ഗോൾ കണ്ടെത്താനായില്ലെങ്കിലും ജോവോ മരിയോയിൽ ഒരു മതിപ്പ് ഉണ്ടാക്കാൻ കഴിഞ്ഞു.ഗെയിമിന് ശേഷം സംസാരിച്ച ഈഗിൾസ് മിഡ്ഫീൽഡർ പാരീസിലെ പത്താം നമ്പർ താരത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വാഴ്ത്തി. എന്നിരുന്നാലും, കളിക്കളത്തിൽ എതിർ കളിക്കാരെ ശല്യപ്പെടുത്തുന്ന പ്രവണത ആക്രമണകാരിക്ക് ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.മത്സരത്തിൽ നെയ്‌മർ തങ്ങളെ സമീപിച്ച രീതിയെയാണ് ജോവോ മരിയോ വിമർശിക്കുന്നത്.

മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ താരം ശ്രമിക്കുന്നുവെന്നാണ് ജോവോ മരിയോയുടെ വാക്കുകളിൽ നിന്നും വെളിപ്പെടുത്തുന്നത്.“നെയ്‌മർ നല്ല രീതിയിൽ കളിച്ചു. പക്ഷെ താരം മൈതാനത്ത് വളരെയധികം സ്വൈര്യക്കേടുണ്ടാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്, വളരെയധികം പ്രതിഭയുണ്ട്, പക്ഷെ മറ്റു കളിക്കാരുമായി ഇപ്പോഴും കലഹിച്ചു കൊണ്ടിരിക്കണം. വളരെ സ്വാഭാവികമായാണത്. താരത്തിനെതിരെ കളിക്കുന്നതു തന്നെ സന്തോഷമാണ്.” ജോവോ മരിയോ പറഞ്ഞു. ഇന്നലത്തെ മത്സരത്തിന് ശേഷം ജൂനിയറും ബെൻഫിക്കയുടെ അര്ജന്റീന യുവ താരം എൻസോ ഫെർണാണ്ടസും വാഗ്വാദത്തിൽ ഏർപ്പെടുന്ന വീഡിയോ പുറത്ത് വന്നിരുന്നു.എൻസോ ഫെർണാണ്ടസിനോട് നെയ്മർ ജൂനിയർ വളരെയധികം ദേഷ്യപ്പെടുന്നത് ആ വീഡിയോയിൽ കാണാമായിരുന്നു.

ഇന്നലെ ബെൻഫിക്കയ്‌ക്കെതിരെ ഒരു ഗോൾ സംഭാവന രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും ഈ സീസണിൽ പിഎസ്ജിയിൽ നെയ്മർ മികച്ച ഫോമിലാണുളളത്.15 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഒമ്പത് അസിസ്റ്റുകളും ഫ്രഞ്ച് വമ്പന്മാർക്കായി ബ്രസീലിയൻ നേടിയിട്ടുണ്ട്.അതിൽ 10 ലീഗ് 1 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും ഉൾപ്പെടുന്നു, നാല് ചാമ്പ്യൻസ് ലീഗ് ഔട്ടിംഗുകളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളും കൂടാതെ ഫ്രഞ്ച് സൂപ്പർ കപ്പിലെ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.

Rate this post