മെസ്സി ഗോളടിച്ച മത്സരത്തിൽ അർജന്റീന അവസാനമായി പരാജയപ്പെട്ടതെന്നറിയാമോ?

അർജന്റീനക്ക് വേണ്ടി എല്ലാ കാലത്തും മികച്ച രൂപത്തിൽ കളിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ 35ആം വയസ്സിലും മെസ്സി തന്റെ മികച്ച പ്രകടനം തുടരുകയാണ്. കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ഹോണ്ടുറാസും ജമൈക്കയുമായിരുന്നു അർജന്റീനയുടെ എതിരാളികൾ. ഈ രണ്ട് ടീമുകൾക്കെതിരെയും രണ്ടു ഗോളുകൾ വീതം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളുമാണ്. പലപ്പോഴും ലയണൽ മെസ്സിയുടെ ഗോളുകൾ അർജന്റീനയുടെ രക്ഷക്കെത്തിയിട്ടുണ്ട്.

ലയണൽ മെസ്സി ഗോളുകൾ നേടുന്ന മത്സരത്തിൽ പലപ്പോഴും അർജന്റീന പരാജയപ്പെടാറില്ല. മെസ്സിക്ക് ഗോളടിക്കാൻ കഴിയാത്ത ചില സന്ദർഭങ്ങളിൽ അർജന്റീന പരാജയം രുചിക്കാറുണ്ട്. അവസാനമായി അർജന്റീനക്ക് വേണ്ടി മെസ്സി ഒരു ഗോൾ നേടിയ മത്സരത്തിൽ പരാജയം അറിയിക്കേണ്ടിവന്നത് 2009ലാണ്. അതിനുശേഷം ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും മെസ്സി ഗോൾ കണ്ടെത്തിയ മത്സരത്തിൽ അർജന്റീന പരാജയം അറിഞ്ഞിട്ടില്ല.

2009ൽ സ്പെയിനിനെതിരെയുള്ള മത്സരത്തിലായിരുന്നു മെസ്സി ഗോൾ നേടിയിട്ടും അർജന്റീനക്ക് പരാജയം അറിയേണ്ടിവന്നത്. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിൻ അർജന്റീന പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി അർജന്റീനയുടെ ദേശീയ ടീം ജഴ്സിയിൽ നേടുന്ന പതിമൂന്നാമത്തെ ഗോൾ ആയിരുന്നു അത്.

ഇപ്പോൾ മെസ്സി അർജന്റീന ടീമിൽ 90 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ ഗോളുകൾ നേടിയപ്പോൾ എല്ലാം അർജന്റീന വിജയിക്കുകയോ സമനില വഴങ്ങുകയോയാണ് ചെയ്തിട്ടുള്ളത്.അർജന്റീന തോൽവി രുചിച്ചിട്ടില്ല. അവസാനമായി അർജന്റീന കളിച്ച 35 മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല എന്നുള്ളതും ഒരു റെക്കോർഡാണ്.എന്നാൽ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും വിജയിക്കാൻ സാധിച്ചാൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയ ടീം എന്ന റെക്കോർഡും അർജന്റീന കരസ്ഥമാക്കും.

Rate this post