പരിക്കേറ്റ ദിബാലയുടെ കാര്യത്തിലുള്ള സ്‌കലോണിയുടെ തീരുമാനം ഇങ്ങനെ

കഴിഞ്ഞ റോമയുടെ മത്സരത്തിലായിരുന്നു അർജന്റീനയുടെ സൂപ്പർതാരമായ പൗലോ ഡിബാലക്ക് പരിക്കേറ്റത്. പെനാൽറ്റി എടുത്ത സമയത്തായിരുന്നു ഡിബാലക്ക് പരിക്ക് പിടിപെട്ടത്. താരം പെനാൽറ്റി ഗോളാക്കി മാറ്റിയെങ്കിലും പരിക്കു മൂലം കളത്തിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു.

തുടർന്ന് റോമയുടെ പരിശീലകൻ പറഞ്ഞ കാര്യം ആരാധകരെ വല്ലാതെ അലട്ടിയിരുന്നു. ദിബാല ഇനി ഈ വർഷം കളിക്കാൻ സാധ്യത കുറവാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതോടെ വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഡിബാല ഉണ്ടായേക്കില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നു.

എന്നാൽ ഡിബാലയുടെ പരിക്കിന്റെ വിശദവിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.biceps fimoris എന്ന ഭാഗത്തിനാണ് പരിക്ക് ഏറ്റിട്ടുള്ളത്.താരത്തിന് വിശ്രമം ആവശ്യമാണ്. എന്നാൽ ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ പ്രിലിമിനറി ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ പരിശീലകനായ സ്‌കലോനി ആ ലിസ്റ്റിൽ ദിബാലയെ ഉൾപ്പെടുത്തിയേക്കും.

പ്രശസ്ത അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡുളാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ഖത്തർ വേൾഡ് കപ്പിൽ നിന്നും ഡിബാല പുറത്തായിട്ടില്ല.മറിച്ച് പ്രിലിമിനറി ലിസ്റ്റിൽ അദ്ദേഹം ഉണ്ടാകും. എന്നിട്ട് നവംബറിലെ രണ്ടാം അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ എന്തൊക്കെയാണ് എന്നുള്ളത് അർജന്റീന ടീം വിലയിരുത്തും.

ഇദ്ദേഹത്തിന് ഫിറ്റ്നസ് എടുക്കാൻ കഴിഞ്ഞാൽ അർജന്റീനയുടെ വേൾഡ് കപ്പിനുള്ള ടീമിൽ ഇടം നേടാം. അതല്ല പരിക്ക് ഭേദമായിട്ടില്ലെങ്കിൽ ഖത്തർ വേൾഡ് കപ്പ് നഷ്ടമായേക്കാം. ഏതായാലും വേൾഡ് കപ്പ് കളിക്കാൻ ഡിബാല ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരിക്കിൽ നിന്നും മുക്തനാവാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ താരം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Rate this post