സന്ദേശ് ജിംഗൻ ഐഎസ്എല്ലിൽ തന്നെ കളിക്കും , മോഹൻ ബഗാൻ വിട്ട താരം പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തി |Sandesh Jhingan

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ സന്ദേശ് ജിങ്കൻ കരാർ കാലാവധി അവസാനിച്ചതോടെ മോഹൻ ബാഗാനോട് വിട പറഞ്ഞിരുന്നു.പുതിയ കരാർ ഒപ്പു വെച്ച് ജിങ്കൻ എടികെയിൽ തുടരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരം ക്ലബ് വിടുകയായിരുന്നു.തുടർന്ന് താരം വിവിധ ടീമുകളിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതുവരെ അതിൽ വ്യക്തത വന്നിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്.സി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്.2020 ൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് എടികെ മോഹൻ ബഗാനിലെത്തിയ ജിങ്കൻ കഴിഞ്ഞ‌ സീസണിൽ ക്രൊയേഷ്യൻ ക്ലബ്ബായ എച്ച് എൻ കെ സിബെനിക്കിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ ക്രൊയേഷ്യൻ ക്ലബ്ബിൽ കഷ്ടകാലമായിരുന്നു താരത്തിന്റേത്. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം ഒരു മത്സരം പോലും അവർക്കായി കളിക്കാൻ കഴിയാതിരുന്ന ജിങ്കൻ ക്രൊയേഷ്യൻ ക്ലബ്ബ് വിട്ട് ഈ വർഷമാദ്യം എടികെ മോഹൻ ബഗാനിലേക്ക് തിരിച്ചെത്തി.

പിന്നീട് കഴിഞ്ഞ സീസൺ എ.ടി.കെ മോഹന്‍ ബഗാനോടൊപ്പം പൂർത്തിയാക്കിയ ജിംഗാനെ ഈ സീസണിൽ ടീമിൽ നിലനിർത്താൻ എ.ടി.കെ ആഗ്രഹം പ്രകടിപ്പിക്കാഞ്ഞതോടെയാണ് താരം ഇപ്പോൾ ബെംഗളൂരു എഫ്.സിയിലേക്ക് ചേക്കേറിയിരിക്കുന്നത്.2017 ൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോണിൽ ഒരു സീസൺ ജിംഗൻ ബംഗളുരുവിനായി കളിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിന് ശേഷം വീണ്ടും വക്ലബിലേക്ക് തിരിച്ചെത്തുകയാണ് 29 കാരൻ .2014ൽ തന്റെ ഐഎസ്എൽ അരങ്ങേറ്റം മുതൽ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേർജിങ് പ്ലയെർ പുരസ്‌കാരത്തിന് സന്ദേശ് അർഹനായിരുന്നു.

രണ്ട് ഐ‌എസ്‌എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളിൽ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എൽ സീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കളിക്കാരൻ കൂടിയയായിരുന്നു ജിംഗൻ.ജിംഗൻ ഇതുവരെ 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

Rate this post