‘എന്റെ റോൾ ഒരു ഡെപ്യൂട്ടി ആയിരുന്നില്ല’: റൊണാൾഡോയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് കരിം ബെൻസെമ പറയുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കുന്നതിനെക്കുറിച്ച് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസെമ സംസാരിച്ചു.റയൽ മാഡ്രിഡിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തടഞ്ഞിട്ടില്ലെന്ന് കരിം ബെൻസിമ പറഞ്ഞു.ഒപ്പം ക്ലബ്ബിൽ ഒരുമിച്ച് നിൽക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡെപ്യൂട്ടി ആയിരുന്നില്ല തന്റെ റോൾ എന്ന് ഫ്രഞ്ച് താരം തറപ്പിച്ചുപറയുന്നു.

ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കവേ, ബെൻസെമ പറഞ്ഞു, “അത് (റൊണാൾഡോയ്‌ക്കൊപ്പം എന്റെ റോൾ) ഒരു ഡെപ്യൂട്ടി ആയിരുന്നില്ല ,അതങ്ങനെ അല്ലായിരുന്നു.ഞാനൊരിക്കലും ‘എല്ലാ സമയത്തും ഞാൻ പന്ത് അവനു നൽകണമല്ലോ’ എന്നു ചിന്തിച്ചിട്ടില്ല.ഞാൻ നന്നായി കളിക്കുന്നുണ്ടായിരുന്നു, പക്ഷേ അവൻ [ഓരോ കളിയിലും] രണ്ട് തവണ സ്കോർ ചെയ്തു. സത്യമാണ്, നിങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല”.

റൊണാൾഡോ തന്റെ ഏറ്റവും മികച്ചവനാക്കുന്നതിൽ നിന്ന് ഒരു തരത്തിലും തന്നെ തടഞ്ഞില്ലെന്നും ഇരുവർക്കും വ്യത്യസ്ത കളികളുണ്ടെന്നും കരിം ബെൻസെമ കൂട്ടിച്ചേർത്തു.റൊണാൾഡോയ്‌ക്കും ബെയ്‌ലിനും ഒപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെന്നും ഒരുപാട് മത്സരങ്ങൾ ഒരുമിച്ച് ജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”അദ്ദേഹം ജുവിലേക്ക് പോയത് മുതൽ, ഞാൻ എന്റേതായ രീതിയിൽ അത് ഏറ്റെടുത്തു, അത് നന്നായി പോകുന്നു. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ കളിക്കുന്നില്ല, അവൻ കരീം ബെൻസെമയെ പോലെ കളിക്കുന്നില്ല.ഏറ്റവും മികച്ച പതിപ്പാകുന്നതിൽ നിന്ന് അദ്ദേഹം എന്നെ തടഞ്ഞില്ല. ഞാൻ ഒരുപാട് കളികൾ ജയിച്ചു, ഞാൻ ഒരുപാട് ആസ്വദിച്ചു , ഞങ്ങൾ [ഗാരെത്ത്] ബെയ്‌ലിനൊപ്പമുള്ള മാജിക് ട്രയോയുടെ ഭാഗമായിരുന്നു, ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു, മോശമായവയൊന്നും ഞാൻ കാണുന്നില്ല” ബെൻസിമ പറഞ്ഞു.

ബെൻസിമയും റൊണാൾഡോയും 2009-ലെ വേനൽക്കാലത്ത് സാന്റിയാഗോ ബെർണാബ്യൂവിൽ എത്തി. ക്ലബ്ബിനായി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ റൊണാൾഡോ നേടിയപ്പോൾ ബെൻസിമ ഇതുവരെ 585 മത്സരങ്ങളിൽ നിന്ന് 302 തവണ ഗോൾ കണ്ടെത്തി. ഇരുവരും ഒരുമിച്ച് 642 ഗോളുകളും നേടിയിട്ടുണ്ട് അതിൽ റൊണാൾഡോ 450 ഗോളുകളും നേടിയപ്പോൾ ബെൻസിമ 192 ഗോളുകൾ നേടി.ഇരുവരും ചേർന്ന് ക്ലബ്ബിൽ 12 ട്രോഫികളും രണ്ട് ലാ ലിഗ ട്രോഫികളും രണ്ട് സ്പാനിഷ് കപ്പും രണ്ട് സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളും മൂന്ന് യുവേഫ സൂപ്പർ കപ്പും മൂന്ന് ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങളും നേടി.

Rate this post