ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന കരീം ബെൻസിമ |Karim Benzema

കഴിഞ്ഞ സീസണിൽ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനം കാഴ്ചവച്ച താരമാണ് റയൽ മാഡ്രിഡ് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമ. ഇപ്പോഴിതാ കഴിഞ്ഞ സീസണിലെ തന്റെ പ്രകടനം കൊണ്ട് തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും വലിയ അവാർഡ് നേടുവാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് താരം.

ലാലിഗയും ചാമ്പ്യൻസ് ലീഗും അടക്കം കഴിഞ്ഞ റയൽ മാഡ്രിഡിന് വേണ്ടി സീസണിൽ 3 കിരീടങ്ങൾ നേടിയ ബെൻസിമ തന്നെ ആയിരിക്കും ഇത്തവണത്തെ യുഎഎഫ്എ പ്ലെയർ ഓഫ് ദി ഇയർ അവാർഡിന് അർഹൻ. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബെൻസിമ ആയിരുന്നു. 15 ഗോളുകളാണ് റയൽ മാഡ്രിനു വേണ്ടി കഴിഞ്ഞ സീസണിൽ ബെൻസിമ നേടിയത്. ചെൽസിക്കെതിരെയും പിഎസ്ജിക്കെതിരെയും ഹാട്രിക് നേടി 2 ഹാട്രിക്കുകൾ അടക്കമാണ് താരം 15 ഗോളുകൾ സ്വന്തമാക്കിയത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30 മണിക്ക് നടക്കുന്ന ചടങ്ങിൽ ഈ സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ നിർണയിക്കുകയും ഒപ്പം മികച്ച കളിക്കാരനെ തിരഞ്ഞെടുക്കുകയും ചെയ്യും.

മികച്ച കളിക്കാരുടെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ മത്സരിക്കുന്നത് ബെൻസിമക്ക് പുറമേ റയൽ മാഡ്രിഡിൻ്റെ കാവൽക്കാരനായ കോർട്ടുവയും മാഞ്ചസ്റ്റർ സിറ്റിയുടെ നെടുംതൂണായ ഡീബ്രൂയിനിയുമാണ്. നവംബറിൽ തുടങ്ങുന്ന ലോകകപ്പിന് മുമ്പ് രണ്ട് വ്യക്തിഗത വലിയ അവാർഡുകളാണ് ബെൻസിമയെ കാത്തിരിക്കുന്നത്. ഇന്ന് യുഎഎഫ്എയുടെ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഒക്ടോബർ മാസത്തിൽ മികച്ച കളിക്കാരനുള്ള ബാലൻഡിയോർ അവാർഡും പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിലെ അത്യുഗ്രൻ പ്രകടനം കണക്കിലെടുത്ത് കഴിഞ്ഞാൽ ഇരു അവാർഡുകളും സ്വന്തമാക്കാൻ ബെൻസിമ അർഹനാണ്. ചാമ്പ്യൻസ് ലീഗിൽ മാത്രമല്ല കഴിഞ്ഞ സീസണിൽ ലാലിഗയുടെ ടോപ് സ്കോററും താരം തന്നെയാണ്. 27 ഗോളുകൾ ആയിരുന്നു കഴിഞ്ഞ സീസണിൽ താരം റയൽ മാഡ്രിനുവേണ്ടി ലാലിഗയിൽ നേടിയത്.

മികച്ച കളിക്കാരനുള്ള അവാർഡ് ബെൻസിമ സ്വന്തമാക്കുമ്പോൾ റയൽമാഡ്രിടിന് വേറെയും മൂന്ന് അവാർഡുകൾ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഗോൾ കീപ്പറിനുള്ള അവാർഡ് സ്വന്തമാക്കാൻ സാധ്യത റയൽമാഡ്രിടിൻ്റെ വൻമതിലായ കോർട്ടുവ തന്നെയാണ്. മികച്ച മധ്യനിര താരമായി റയൽ മാഡ്രിഡിൻ്റെ ക്രൊയേഷ്യൻ താരം ലൂക മോദ്രിച് സ്വന്തമാക്കാൻ ആണ് കൂടുതൽ സാധ്യതകൾ. കഴിഞ്ഞ സീസണിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും അടക്കം വയലിലെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ച കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകൻ. ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി ബെൻസിമയെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു. 9 തവണ ബാലൻ ഡീ ഓർ നോമിനി ലിസ്റ്റിൽ വന്നിട്ടുണ്ടെങ്കിലും ഒരുതവണ പോലും അത് സ്വന്തമാക്കാൻ ഫ്രഞ്ച് താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

2008ൽ നേടിയ മികച്ച യുവതാരത്തിനുള്ള ബ്രേവോ ട്രോഫിയാണ് താരത്തിന്റെ ഫുട്ബോൾ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ വ്യക്തിഗത നേട്ടം. അവിടെ നിന്നും 15 വർഷങ്ങൾക്കുശേഷം ബെൻസിമ എന്ന സൂപ്പർതാരത്തെ കാത്തിരിക്കുന്നത് ഏതൊരു ഫുട്ബോൾ കളിക്കാരനും തൻ്റെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും നേടണം എന്ന് ആഗ്രഹിക്കുന്ന രണ്ട് അവാർഡുകളാണ്. എത്ര വർഷം കഴിഞ്ഞാലും കഠിനപ്രയത്നം ചെയ്യാനുള്ള മനസ്സും പ്രതീക്ഷയും ഉണ്ടെങ്കിൽ നമ്മൾ സ്വപ്നം കാണുന്ന എന്തും സ്വന്തമാക്കാൻ സാധിക്കുമെന്ന് ഈ രണ്ട് അവാർഡുകൾ സ്വന്തമാക്കി കഴിഞ്ഞാൽ ലോകത്തിലൂടെ വിളിച്ചു പറയാൻ ഫ്രഞ്ച് താരമായ ബെൻസിമക്ക് സാധിച്ചേക്കും.

Rate this post