അവസാന മത്സരത്തിൽ ഗോളുമായി ബെൻസിമ : ബാഴ്സലോണക്ക് തോൽവി : ഡിബാലയുടെ ഗോളിൽ റോമ യൂറോപ്പ ലീഗിലേക്ക് : യുവന്റസിനും നാപോളിക്കും ജയം
ബെർണബ്യൂവിൽ നടന്ന അവസാന ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് അത്ലറ്റിക്ക്ലബ് .യൽ മാഡ്രിഡിനയോ അവസാന മത്സരം കളിക്കുന്ന സ്‌ട്രൈക്കർ കരീം ബെൻസൈമായാണ് ഗോൾ നേടിയത്.14 വർഷങ്ങൾക്ക് ശേഷം അടുത്ത സീസണിൽ ബാലൺ ഡി ഓർ ജേതാവ് ബെൻസെമ ഒരു ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് ഞായറാഴ്ച നേരത്തെ റയൽ പ്രഖ്യാപിച്ചു.
ഫ്രഞ്ച് സ്‌ട്രൈക്കർ സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദിലേക്ക് മാറാനാണ് കൂടുതൽ സാധ്യത.ആദ്യ പകുതിയുടെ തുടക്കത്തിൽ അത്ലെറ്റിക് താരം മൈക്കൽ വെസ്ഗയുടെ പെനാൽറ്റി റയൽ ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസ് രക്ഷപെടുത്തിയിരുന്നു.49-ാം മിനിറ്റിൽ ഒയ്ഹാൻ സാൻസറ്റിലൂടെ ബിൽബാവോ ലീഡ് നേടി,താരത്തിന്റെ സീസണിലെ പത്താം ഗോൾ ആയിരുന്നു ഇത്.ബിൽബാവോയുടെ പെനാൽറ്റി ഏരിയയിൽ യൂറി ബെർചിച്ചെയിൽ എഡർ മിലിറ്റാവോയെ കൈമുട്ട്കൊണ്ട് മുഖത്തേക്ക് ഇടിച്ചതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ ബെൻസൈമാ റയലിനെ ഒപ്പമെത്തിച്ചു.
സമനില വഴങ്ങിയിട്ടും റയൽ രണ്ടാം സ്ഥാനത്തെത്തി.അത്‌ലറ്റിക്കോ മാഡ്രിഡ് വിയ്യ റയലിനോട് 2 -2 സമനില വഴങ്ങിയതാണ് റയലിന് രക്ഷയായത്. റയലിനെക്കണ് ഒന്ന് പിന്നിലായി ഡീഗോ സിമിയോണിയുടെ ടീം 77 പോയിന്റുമായി സീസൺ പൂർത്തിയാക്കി.
സീസണിന്റെ അവസാന ദിനത്തിൽ ചാമ്പ്യൻമാരായ ബാഴ്‌സലോണ സെൽറ്റ വിഗോയോട് 2-1 തോൽവിയോടെ കാമ്പെയ്‌ൻ അവസാനിപ്പിച്ചു.42 ആം മിനുട്ടിൽ ഗബ്രിയേൽ വീഗ ഡിഫൻഡർമാരായ മാർക്കോസ് അലോൺസോയെയും ആൻഡ്രിയാസ് ക്രിസ്റ്റെൻസനെയും മറികടന്ന് സെൽറ്റ വിഗോയെ മുന്നിലെത്തിച്ചു. 65 ആം മിനുട്ടിൽ ഗബ്രിയേൽ വീഗ സെൽറ്റയുടെ രണ്ടാം ഗോൾ നേടി.അൻസു ഫാത്തി 79-ാം മിനിറ്റിൽ ബാഴ്സയുടെ ആശ്വാസ ഗോൾ നേടി. വിജയത്തോടെ സെൽറ്റ 13-ാം സ്ഥാനത്ത് സീസൺ അവസാനിച്ചു.
ഇറ്റാലിയൻ സിരി എയിലെ അവസാന ദിനത്തിൽ ചാമ്പ്യന്മാരയ നാപോളി സാംപ്‌ഡോറിയയെ രണ്ടു ഗോളിന് പരാജയപെടുത്തി.വിക്ടർ ഒസിംഹെൻ (64′ PEN)ജിയോവന്നി സിമിയോണി (85′) എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്.38 കളികളിൽ നിന്ന് 90 പോയിന്റുമായി നാപോളി സീസൺ അവസാനിപ്പിച്ച്. മറ്റൊരു മത്സരത്തിൽ എ സി മിലാൻ ഹെല്ലസ് വെറോണയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഒലിവിയർ ജിറൂഡ് (45’+2′ PEN)റാഫേൽ ലിയോ (85′, 90’+2′) എന്നിവരാണ് മിലൻറെ ഗോളുകൾ നേടിയത്.സീരി എ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഫെഡറിക്കോ ചീസയുടെ രണ്ടാം പകുതിയിലെ ഗോളിന് യുവന്റസ് 1-0 ന് യുഡിനീസിനെ തോൽപിച്ചു, പക്ഷേ അടുത്ത ടേമിലേക്ക് യൂറോപ്പ ലീഗ് സ്ഥാനം നേടുന്നതിൽ പരാജയപ്പെട്ടു.
സ്പെസിയക്കെതിരെ എഎസ് റോമ 2-1ന് ജയിച്ചതോടെ യുവേഫയുടെ രണ്ടാം നിര മത്സരത്തിൽ യുവിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.ഓൾഡ് ലേഡി 62 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി കോൺഫറൻസ് ലീഗിന് യോഗ്യത നേടി, അറ്റലാന്റ (64), ഈ വർഷത്തെ യൂറോപ്പ ലീഗ് റണ്ണേഴ്‌സ് അപ്പായ റോമ (63) എന്നിവർ യഥാക്രമം അഞ്ച്, ആറാം സ്ഥാനങ്ങളിൽ സീസൺ അവസാനിപ്പിച്ച്.