സാന്റിയാഗോ ബെർണാബ്യുവിൽ കസീനോയോ? റയൽ മാഡ്രിഡ് അതിലൊരു തീരുമാനമെടുത്തു!!!

എസ്റ്റാഡിയോ സാന്റിയാഗോ ബെർണാബ്യുവിന്റെ നവീകരണ പ്രക്രിയകൾ ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. അറ്റകുറ്റപണികളെല്ലാം കഴിഞ്ഞ സാഹചര്യത്തിൽ സ്റ്റേഡിയം 2022 വേനൽ ആവുമ്പോഴേക്കും ആരാധകർക്ക് വിട്ടുകൊടുത്തേക്കും.

2020 മാർച്ച് ഒന്നിനായിരുന്നു അവസാനമായി സാന്റിയാഗോ ബെർണാബ്യുവിൽ മത്സരം നടന്നത്. അതിനു ശേഷം പിന്നെ സ്റ്റേഡിയം തുറന്നിട്ടില്ല. റയൽ മാഡ്രിഡ് അധികൃതർ പുതിയ ബെർണാബ്യുവിൽ കസീനൊയൊന്നും പണിയുന്നില്ല.

അവിടുത്തെ നിയമപ്രകാരം ആന്തരിക നഗരങ്ങളിൽ ചൂതാട്ടത്തിനുള്ള കസീനോ നിർമ്മിക്കാൻ പാടുള്ളതല്ല. സ്റ്റേഡിയം നവീകരിക്കുന്നതിലൂടെ റയൽ മാഡ്രിഡ് അധികൃതർ ഒരു കാരയം മാത്രമേ മനസ്സിൽ കരുതിയിരുന്നുള്ളൂ, സ്റ്റേഡിയത്തിന്റെ ഉപയോഗ ശേഷിയെ കൂട്ടുക.

ആദ്യം ബെർണാബ്യു വെറും 30 ദിവസങ്ങൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. നവീകരണത്തിലൂടെ അതിനെ 300 ആയി ഉയർത്തുവാനാണ് റയൽ മാഡ്രിഡ് ലക്ഷ്യമാക്കിയിരിക്കുന്നത്.

ഫുട്‌ബോൾ തന്നെയായിരിക്കും സ്റ്റേഡിയത്തിൽ പ്രധാനമായും കളിക്കുക, പക്ഷെ അവിടെ മറ്റു പല കളികൾക്കും ഇടം ലഭിച്ചേക്കും. സാംസ്കാരിക കലാ പ്രവർത്തനങ്ങൾക്കും സ്റ്റേഡിയം സജീവമായി ഉപയോഗിച്ചേക്കും. റയൽ മാഡ്രിഡിന്റെ ബാസ്‌ക്കറ്റ്ബോൾ ടീം ചിലപ്പോൾ അവിടേക്ക് കളി മാറ്റിയേക്കും.

Rate this post