വാൻ ഡൈക്കും, റൂബൻ ഡിയാസുമല്ല ; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച പ്രതിരോധ താരത്തെ തെരഞ്ഞെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

ഒരു ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്നവരാണ് പ്രതിരോധ നിര താരങ്ങൾ. ലോക നിലവാരമുള്ള പ്രതിരോധ താരങ്ങളെ ഏതൊരു ടീമും ആഗ്രഹിക്കുന്നതാണ്. ഗോളുകൾ തടയുന്നതോടൊപ്പം നിർണായക ഗോളുകൾ നേടാനും കഴിവുള്ളവരായിരിക്കും പ്രതിരോധ താരങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർ ആരാണെന്നുള്ള ചോദ്യം പലപ്പോഴും ഉയർന്നു വരാറുള്ളതാണ്. ലിവർപൂൾ താരം വിർജിൽ വാൻ ഡേയ്ക്ക്, സിറ്റിയുടെ റൂബൻ ഡിയാസ് എന്നിവരുടെ പേരുകളാണ് ഉയർന്നു വരാറുള്ളത് എന്നാൽ മാഞ്ചസ്റ്റർ ഇതിഹാസം റിയോ ഫെർഡിനാൻഡിന്റെ അഭിപ്രായത്തിൽ ഇവരേക്കാൾ മികച്ചൊരു ഡിഫൻഡർ പ്രീമിയർ ലീഗി ൽ ഉണ്ടെന്നാണ്.

ചെൽസിയുടെ അന്റോണിയോ റൂഡിഗറിനെ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരമായി ഫെർഡിനാൻഡ് തെരഞ്ഞെടുത്തത്.തോമസ് തുച്ചൽ ചെൽസിയുടെ ചുമതല ഏറ്റെടുത്ത ശേഷം “മികച്ച സെന്റർ-ബാക്ക്” ആയി ജർമൻ താരം മാറി.ഡയസ് അടുത്തെത്തുമായിരുന്നുവെന്നും എന്നാൽ ജർമ്മൻ തന്റെ ടീമിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും ഫെർഡിനാൻഡ് പറഞ്ഞു. ഫ്രാങ്ക് ലാംപാർഡ് ചെൽസീയുടെ പരിശീലകനായിരുന്നപ്പോൾ റൂഡിഗറിനെ ഇഷ്ടപെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാംപാർഡ് റൂഡിഗറിനെ വിൽക്കാൻ പോകുന്നു എന്ന കിംവദന്തിയും പുറത്തു വന്നിരുന്നു.

2022 ജൂണിൽ കരാർ അവസാനിക്കുന്ന ജർമൻ താരത്തിന് പിന്നാലെ പല വമ്പൻ ക്ലബ്ബുകളും പിന്നാലെ ഉണ്ടെങ്കിലും താരം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും എന്ന് തന്നെയാണ് പ്രതീക്ഷ. കുറച്ചു മാസങ്ങൾക്ക് മുൻപ് വിർജിൽ വാൻ ഡിജിക്കിനെ ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡറായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ കുറച്ചു കാലമായി പരിക്കിന്റെ പിടിയിലായതാന് ഫെർഡിനാൻഡ് മാറ്റി ചിന്തിപ്പിച്ചത്.

Rate this post