2021 ലെ വേൾഡ് ബെസ്റ്റ് പ്ലേമേക്കർ അവാർഡ് സ്വന്തമാക്കാനൊരുങ്ങി ലയണൽ മെസ്സി
ലോക ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത താരമാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.തന്റെ കരിയറിൽ ഇതുവരെയുള്ള ആറ് ബാലൺ ഡി ഓർ അവാർഡുകൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ, വ്യക്തിഗത ബഹുമതികൾ നേടിയിട്ടുണ്ട്. 2021 ലെ IFFHS പുരുഷന്മാരുടെ വേൾഡ് ബെസ്റ്റ് പ്ലേമേക്കർ അവാർഡിനായി സ്ട്രൈക്കർ നാമനിർദ്ദേശം ചെയ്യപ്പെട്ടതിനാൽ മെസ്സി മറ്റൊരു ബഹുമതിയുടെ വക്കിലാണ്.
അവാർഡിനുള്ള ഷോർട്ട്ലിസ്റ്റിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച്, ബാഴ്സലോണ മിഡ്ഫീൽഡർ പെഡ്രി ബ്രൂണോ ഫെർണാണ്ടസ് എന്നിവരും ഉൾപ്പെടുന്നു. ഈ സീസണിൽ മെസ്സി ഒരു പ്ലേമേക്കർ നിലയിൽ ഉയരുകയോ അസ്സിസ്റ് നൽകുകയോ ചെയ്തിട്ടില്ല.എന്നാൽ കഴിഞ്ഞ സീസണിലും 2021 കോപ്പ അമേരിക്ക ടൂർണമെന്റിലും മികച്ച പ്രകടനമാന് പുറത്തെടുത്തത്.
Leo Messi is nominated for the Best Playmaker in the world for 2021, presented by the International Federation of History and Statistics (IFFHS). 👏🤩 pic.twitter.com/L9WdYeR0cc
— Everything Messi (@EverythingLM1O) November 8, 2021
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്സ് (IFFHS) ലോക ഫുട്ബോൾ ഗാലയിൽ വർഷാവസാനം മികച്ച പ്ലേ മേക്കറെ തെരഞ്ഞെടുക്കാൻ തുടങ്ങിയത് 2006 ൽ ആണ്.മുൻ ബാഴ്സലോണ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും സാവിയും നാല് തവണ വീതം അവാർഡ് നേടിയിട്ടുണ്ട്. മറ്റൊരു ബാഴ്സ ഇതിഹാസമായ ആന്ദ്രെ ഇനിയേസ്റ്റയും ഇതുവരെ രണ്ട് തവണ ഈ പുരസ്കാരം നേടിയിട്ടുണ്ട്.മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം കെവിൻ ഡി ബ്രൂയ്നാണ് കഴിഞ്ഞ വർഷം ഐഎഫ്എഫ്എച്ച്എസ് മികച്ച പ്ലേമേക്കർ അവാർഡ് നേടിയത്.
ലയണൽ മെസ്സി, കെവിൻ ഡി ബ്രൂയ്ൻ, പിയറി-എമിൽ ഹോജ്ബ്ജെർഗ്, ലൂക്കാ മോഡ്രിച്ച്, മേസൺ മൗണ്ട്, സെർജിയോ ഒലിവേര, ബ്രൂണോ ഫെർണാണ്ടസ്, നിക്കോളോ ബരെല്ല, ടേക്ക്ഫ്യൂസ കുബോ, തോമസ് മുള്ളർ, ജിയോവാനി റെയ്ന, റിയാദ് മഹ്രെസ്, ഫിൽ ഫോഡൻ, ഫിൽ ഫോഡൻ എന്നിവരാണ് പട്ടികയിലെ താരങ്ങൾ .