റയൽ ബെറ്റിസിന്റെ പ്രായം തളർത്താത്ത പോരാളി കളിക്കളത്തോട് വിട പറയുമ്പോൾ | Joaquin Sanchez |Real Betis
റയൽ ബെറ്റിസ് ഇതിഹാസം ജോക്വിൻ സാഞ്ചസ് സീസൺ അവസാനത്തോടെ പ്രൊഫെഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.ജൂലൈയിൽ 42 വയസ്സ് തികയുന്ന ജോക്വിൻ വിരമിക്കുന്നതോടെ സ്പാനിഷ് ഫുട്ബോളിലെ ഐതിഹാസിക കരിയറിനാണ് അന്ത്യമാക്കുന്നത്.
615 ലിഗ മത്സരങ്ങൾ സ്പാനിഷ് വിങ്ങർ കളിച്ചിട്ടുണ്ട്.“എന്റെ സമയം വന്നിരിക്കുന്നു. ബെറ്റിസിനൊപ്പമുള്ള എന്റെ അവസാന സീസൺ നിങ്ങളോട് പറയാനുള്ള സമയമാണിത്.23 വർഷമായി, എന്റെ ഫുട്ബോൾ ഒരു കലയാക്കാനും തലമുറകളോളം ഓർമ്മിക്കപ്പെടാനും ഞാൻ ശ്രമിച്ചു” സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ കണ്ണുനീർ നിറഞ്ഞ ജോക്വിൻ പറഞ്ഞു.1981 ജൂലൈ 21 ജനിച്ച ജോക്വിൻ സാഞ്ചസ് 2000 ത്തിൽ റയൽ ബെറ്റിസിലൂടെയാണ് പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തിൽ ജോക്വിൻ ഒരു പറക്കുന്ന വിംഗറാറായിട്ടാണ് അറിയപ്പെട്ടത്.അദ്ദേഹത്തിന്റെ വേഗതയും തന്ത്രവും എതിരാളികൾക്ക് എന്നും തലവേദനായിരുന്നു. ഇരു വിങ്ങുകളിലും ഒരേ വേഗതയിൽ താരത്തിന് കളിക്കാൻ സാധിക്കുകയും ചെയ്യും.ജോക്വിന് മികച്ച ക്ലോസ് കൺട്രോളും പാസ്സിങ്ങും ക്രോസ്സ് കൊടുക്കാനുള്ള കഴിവും വിഷനും ക്രിയേറ്റിവിറ്റിയുമുണ്ട്. ആധുനിക ഫുട്ബോളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന താരത്തിന് ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറായി കളിക്കാനും കഴിയും, ഇത് കളിയെ ഫലപ്രദമായി ലിങ്ക് ചെയ്യാൻ പ്രാപ്തനാക്കുന്നു.
41-year-old Joaquin will retire at the end of the season.
— B/R Football (@brfootball) April 19, 2023
A Real Betis legend 💚 pic.twitter.com/UO3q2Kf1Fu
2006 വരെ റിയൽ ബെറ്റിസിൽ തുടർന്ന ജോക്വിൻ അന്നത്തെ ക്ലബ്ബ് റെക്കോർഡ് തുകയായ 25 മില്യൺ യൂറോയ്ക്ക് വലൻസിയയിൽ ചേരുകയും 2008-ലെ കോപ്പ നേടിയതും ഉൾപ്പെടുന്ന ഒരു നീണ്ട സ്പെൽ ഉണ്ടായിരുന്നു. തന്റെ ആദ്യ സ്പെല്ലിൽ ബെറ്റിസിനായി 2017 മത്സരങ്ങളിൽ നിന്നും 32 ഗോളുകൾ നേടിയ തരാം 2006 മുതൽ 2011 വരെ വലന്സിയക്കായി 218 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ നേടി. 2011 -2013 മുതൽ മലാഗക്ക് വേണ്ടി 70 മത്സരങ്ങളിൽ ബൂട്ട് കെട്ടി.
2013 നും 2015 നും ഇടയിൽ ഫിയോറന്റീനയിൽ ആയിരുന്നപ്പോൾ മാത്രമാണ് ജോക്വിൻ ഒരു വിദേശ ക്ലബ്ബിനായി കളിച്ചത്. 2015 ൽ ബെറ്റിസിലേക്ക് തിരിച്ചു വന്ന താരം രണ്ടാം വരവിൽ അവർക്കായി 264 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ നേടിയിട്ടുണ്ട്. ബെറ്റിസിനൊപ്പം രണ്ടുതവണയും വലൻസിയക്കൊപ്പവും കോപ്പ ഡെൽ റേ നേടിയിട്ടുണ്ട്. 2002 നും 2007 നും ഇടയിൽ 51 തവണ ജോക്വിൻ സ്പെയിനിനായി കളിച്ചു. ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ സഹ-ആതിഥേയരായ ദക്ഷിണ കൊറിയയോട് ഷൂട്ടൗട്ടിൽ തോറ്റ നിർണായക പെനാൽറ്റി നഷ്ടമാക്കിയെങ്കിലും സ്പെയിൻ ക്വാർട്ടർ ഫൈനലിലെത്തിയപ്പോൾ 2002 ലോകകപ്പിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു.
/div>Real Betis have won the Copa del Rey three times in the club's history and Joaquín has lifted two of them.
— Squawka (@Squawka) April 19, 2023
◎ 1977
◉ 2005
◉ 2022
He's made more LaLiga appearances than any other outfield player in the competition's history. 💚 pic.twitter.com/jZvkI70h0r
യൂറോ 2004, 2006 ലോകകപ്പ് എന്നിവയിലും അദ്ദേഹം പങ്കെടുത്തു.എന്നിരുന്നാലും, ദേശീയ ടീമിന്റെ സജ്ജീകരണത്തെ വിമർശിച്ചതിനാൽ യൂറോ 2008, 2010 ലോകകപ്പ്, യൂറോ 2012 എന്നിവ നേടിയതിനാൽ സ്പെയിനിന്റെ സുവർണ്ണ കാലഘട്ടത്തിൽ ജോക്വിന് പങ്കാളിത്തം നഷ്ടമായി.2019 ഡിസംബറിൽ, 38 വയസും 140 ദിവസവും പ്രായമുള്ളപ്പോൾ, അത്ലറ്റിക് ബിൽബാവോയ്ക്കെതിരെ മൂന്ന് തവണ വലകുലുക്കി, ലാ ലിഗയിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി, ആൽഫ്രെഡോ ഡി സ്റ്റെഫാനോ സ്ഥാപിച്ച മുൻ റെക്കോർഡ് മറികടന്നു.
2020 ജൂലൈയിൽ, ലാ ലിഗയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഔട്ട്ഫീൽഡ് കളിക്കാരനായി ജോക്വിൻ മാറിലാ ലിഗയിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ കൂടിയാണ് ജോക്വിൻ. കഴിഞ്ഞ ദശകത്തിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഹെഡഡ് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി.