ഇന്ത്യൻ സൂപ്പർ വീണ്ടുമൊരു മത്സരം കൂടി മാറ്റിവെച്ചു. നാളെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്.സ്ഥിതിഗതികൾ വിലയിരുത്തിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മെഡിക്കൽ ടീമിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഒരു ടീമിനെ ഇറക്കാനും സുരക്ഷിതമായി മത്സരത്തിന് തയ്യാറെടുക്കാനും കളിക്കാനും കഴിയില്ല.
മാറ്റിവെക്കുന്ന മൂന്നാമത്തെ എടികെഎംബി ഗെയിമാണിത്, അതേസമയം തുടർച്ചയായ രണ്ടാം ബ്ലാസ്റ്റേഴ്സ് മത്സരവും `മാറ്റിവെച്ചു. കോവിഡ് കാരണം കേരള ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ആണ് ഈ തീരുമാനം.ഓരോ മത്സരത്തിലും ഒരു ടീമിനെ ഫീൽഡ് ചെയ്യാനുള്ള ക്ലബ്ബുകളുടെ മിനിമം താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഇല്ല എന്ന് ലീഗ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുംബൈ സിറ്റിക്ക് എതിരാറ്റ മത്സരവും മാറ്റിവെച്ചിരുന്നു. അവസാന 5 ദിവസത്തിൽ അധികമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തിയിട്ടില്ല. അവസാന മത്സരം മുതൽ ടീം ഐസൊലേഷനിലും ആണ്.
Postponed 👉 Match 66 between @KeralaBlasters 🆚 @atkmohunbaganfc
— Indian Super League (@IndSuperLeague) January 19, 2022
Rescheduled 👉 Match 53 between ATKMB 🆚 @OdishaFC (1/4)
League Statement: https://t.co/xZ3H3eNkim#HeroISL #LetsFootball pic.twitter.com/Dkmfjyr9vW
നാളെ നടക്കുന്ന മത്സരത്തിന് മുന്നെ ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പത്ര സമ്മേളനം ഉപേക്ഷിചിരുന്നു.പരിശീലകനും താരങ്ങളും ഐസൊലേഷനിൽ ആണ് എന്നതാണ് പ്രസ് മീറ്റ് ഉപേക്ഷിക്കാൻ കാരണം. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് മീറ്റ് മാറ്റിവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പകുതിയോളം താരങ്ങൾ ഇപ്പോഴും കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.മത്സരദിനത്തിന്റെ തലേന്നുള്ള പത്രസമ്മേളനം റദ്ദാക്കിയതിലൂടെ നാളത്തെ മത്സരം നടക്കില്ലെന്ന സൂചനകൾ ആദ്യമേ പുറത്തു വന്നിരുന്നു.
ഒഡിഷയ്ക്കെതിരായ മത്സരശേഷം കേരളാ ബ്ലാസ്റ്റേഴ്സ് പരിശലനം നടത്തിയിട്ടില്ല . മത്സരം മാറ്റിവെച്ചത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആശ്വാസം നൽകുന്ന ഒരു വാർത്ത തന്നെയാണ്.കേരള ബ്ലാസ്റ്റേഴ്സിലെ വിദേശ താരങ്ങൾക്കും കോവിഡ് ബാധിച്ചു എന്ന റിപ്പോര്ടുൿലും പുറത്തു വന്നിരുന്നു.എന്നാൽ മാറ്റി വെച്ച മത്സരം എന്നാകും നടത്തുകയെന്ന കാര്യത്തിൽ അധികൃതർ ഇപ്പോൾ വ്യക്തത വരുത്തിയിട്ടില്ല. നിലവിലെ ഫിക്സ്ചർ പ്രകാരം ഈ മാസം മുപ്പതിനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.