മെസ്സിയില്ലാതെ അർജന്റീന ; ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിനെ പ്രഖ്യാപിച്ചു.ചിലിക്കും കൊളംബിയക്കും എതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കുള്ള 31 അംഗ ടീമിനെയാണ് പരിശീലകൻ സ്കെലോണി പ്രഖ്യാപിച്ചത്. സൂപ്പർ ലയണൽ മെസ്സിക്ക് വിശ്രമം നൽകി.കോവിഡിൽ നിന്നും കഴിഞ്ഞയാഴ്‌ച മുക്തനായ മെസ്സിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. അതേസമയം യുവന്റസ് താരം ഡിബാല ടീമിലേക്ക് തിരിച്ചെത്തി.

ബ്രൈറ്റണിലെ അലക്സിസ് മാക് അലിസ്റ്ററെയും ആസ്റ്റൺ വില്ലയിലെ എമിലിയാനോ ബ്യൂണ്ടിയയെയും സ്കലോനി തിരഞ്ഞെടുത്തു.മെസ്സിക്ക് പുറമെ റൊമേറോ, നിക്കോ ഡൊമിൻഗ്വസ് എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.നവംബറിൽ ബ്രസീലിനെതിരെ അർജന്റീന 0-0ന് സമനില വഴങ്ങിയ ശേഷം റോമെറോ കളിച്ചിട്ടില്ല.2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീന തങ്ങളുടെ സ്ഥാനം നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുള്ളതിനാൽ മെസ്സിയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ഫ്രഞ്ച് ക്ലബ് എഎഫ്‌എയോട് നേരിട്ട് അഭ്യർത്ഥിചിരുന്നു.2022ലെ ഖത്തർ ലോകകപ്പിന് കോപ്പ അമേരിക്ക ചാമ്പ്യന്മാർ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. ജനുവരി 27ന് ചിലി എവേയിലും ഫെബ്രുവരി 1ന് കൊളംബിയയിലും അവർ ഹോം കളിക്കും.

ഗോൾകീപ്പർമാർ:ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)എസ്റ്റെബാൻ ആൻഡ്രാഡ (മോണ്ടെറി)എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)ജുവാൻ മുസ്സോ (അറ്റലാന്റ)

പ്രതിരോധക്കാർ:നഹുവൽ മോളിന (ഉഡിനീസ്)ഗോൺസാലോ മോണ്ടിയേൽ (സെവില്ലെ)ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന)ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)ലിസാൻഡ്രോ മാർട്ടിനെസ് (അജാക്സ്)നിക്കോളാസ് ടാഗ്ലിയാഫിക്കോ (അജാക്സ്)മാർക്കോസ് അക്യൂന (സെവില്ലെ)

മിഡ്ഫീൽഡർമാർ:നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന)ലൂക്കാസ് ഒകാമ്പോസ് (സെവില്ലെ) ലിയാൻഡ്രോ പരേഡസ് (PSG)ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)റോഡ്രിഗോ ഡിപോൾ (അത്ലറ്റിക്കോ മാഡ്രിഡ്)ജിയോവാനി ലോ സെൽസോ (ടോട്ടനം ഹോട്സ്പർ)അലജാൻഡ്രോ ഗോമസ് (സെവില്ലെ)അലക്സിസ് മക്അലിസ്റ്റർ (ബ്രൈടൺ)എമിലിയാനോ ബ്യൂണ്ടിയ (ആസ്റ്റൺ വില്ല)

മുന്നേറ്റനിര :ഏഞ്ചൽ ഡി മരിയ(പിഎസ്ജി ) ഏഞ്ചൽ കൊറിയ, ജൂലിയൻ അൽവാരസ്,ലൗടാരോ മാർട്ടിനെസ്ജോക്വിൻ കൊറിയ,പൗലോ ഡിബാല

Rate this post