ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ തകർത്തെറിഞ്ഞ് ഉറുഗ്വേ , നെയ്മർക്ക് പരിക്ക് |Brazil

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ബ്രസീലിന് തോൽവി.എസ്റ്റാഡിയോ സെന്റിനാരിയോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉറുഗ്വേയാണ് ബ്രസീലിനെ കീഴടക്കിയത്. സൂപ്പർ താരം നെയ്മർ ആദ്യ പകുതിയിൽ പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു.സൗത്ത് അമേരിക്ക യോഗ്യതാ മത്സരങ്ങളിൽ 2015 നു ശേഷമുള്ള ബ്രസീലിന്റെ ആദ്യ തോൽവിയാണിത്.

വെനിസ്വേലക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ബ്രസീൽ ഉറുഗ്വേയെ നേരിടാൻ ഇന്നിറങ്ങിയത്. ആഴ്‌സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് റിച്ചാലിസാണ് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകൾക്കും ഗോൾ അവസരങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ 42 ആം മിനുട്ടിൽ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് ഉറുഗ്വേ ലീഡ് നേടി.

മാക്‌സിമിലിയാനോ അരൗജോ ബോക്സിലേക്ക് കൊടുത്ത മികച്ചൊരു ക്രോസ്സ് ഹെഡ്ഡറിൽ നിന്നും ഡാർവിൻ നൂനെസ് വലയിലെത്തിച്ചു. ഗോൾ വീണതിന് തൊട്ടു പിന്നാലെ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്ത് പോയി.45+1-ാം മിനിറ്റിൽ ഉറുഗ്വേയുടെ മധ്യനിര താരം നിക്കോളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചാണ് അൽ-ഹിലാൽ സൂപ്പർ താരം നിലത്ത് വീണത്.ഉടൻ തന്നെ ഒരു സ്ട്രെച്ചറിൽ നെയ്മറെ പുറത്തേക്ക് കൊണ്ട് പോയി , പൊട്ടിക്കരഞ്ഞുകൊണ്ടാണ് 31 കാരൻ കളിക്കളം വിട്ടത്.

നെയ്മർക്ക് പകരമായി റിച്ചാർലിസണെയാണ് ബ്രസീൽ പരിശീലകൻ ഇറക്കിയയത്. രണ്ടാം പകുതിയിൽ ഉറുഗ്വേയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ നിയന്ത്രണം പൂർണമായും ഉറുഗ്വേ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്, നെയ്മറുടെ അഭാവത്തിൽ ബ്രസീലിന് കാര്യമായ മുന്നേറ്റം നടത്താൻ സാധിക്കുന്നില്ലായിരുന്നു.

69 ആം മിനുട്ടിൽ ഗുയിമാരെസിനെ വാൽവെർഡെ വീഴ്ത്തിയതിന് ബ്രസീലിനു അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.റോഡ്രിഗോ 30-യാർഡ് അകാലത്തിൽ നിന്നെടുത്ത കിക്ക് ക്രോസ്ബാറിൽ തട്ടി. 77 ആം മിനുട്ടിൽ ഡി ലാ ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി.ഡാർവിൻ ന്യൂനെസ് രണ്ടു ബ്രസീലിയൻ ഡിഫെൻഡർമാർക്കിടയിൽ നിന്നും കൊടുത്ത പാസിൽ നിന്നാണ് ഗോൾ പിറന്നത്.

Rate this post