‘ബ്ലാസ്റ്റേഴ്‌സ് ചെയ്തത് തെറ്റാണ്, കളിച്ചിരുന്നെങ്കില്‍ ഗോളടിക്കാനുളള സമയമുണ്ടായിരുന്നു’ :ഐഎം വിജയൻ
ഇന്ത്യൻ ഫുട്ബോൾ ഒരിക്കലും സാക്ഷ്യം വഹിക്കാത്ത നാടകീയ സംഭവങ്ങളാണ് ഇന്നലെ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലെ ഓഫ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്.ആദ്യ നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സുനിൽ ഛേത്രി ബെംഗളുരു എഫ്‌സിക്ക് വേണ്ടി വിവാദമായ വിജയ ഗോൾ നേടിയിരുന്നു.
എന്നാൽ ഈ ഗോൾ വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്.റഫറി വിവാദിക്കുകയും റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.സെർബിയൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തന്റെ കളിക്കാരെ തിരികെ വിളിക്കുകയും ചെയ്തു.ലൂണ തന്റെ ക്യാപ്റ്റന്റെ ആം-ബാൻഡ് അഴിച്ചുമാറ്റുകയും കളിക്കാർ ക്യാപ്ടന്റെയും പരിശീലന്റെയും നിർദേശം പാലിക്കുകയും ചെയ്തു.എക്‌സ്‌ട്രാ ടൈമിലെ ഗോളിന്റെ ബലത്തിൽ ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു.
ഇപ്പോൾ ഈ സംഭവത്തിനോട് ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻറെ പ്രതികരണം വന്നിരിക്കുകയാണ്.ബ്ലാസ്റ്റേഴ്സ് കളിയുടെ അവസാന 24 മിനിറ്റിൽ ഗ്രൗണ്ടിൽ നിന്ന് തിരിച്ചുപോരാൻ പാടില്ലായിരുന്നു. അതൊരു തെറ്റാണ്. കളിച്ചിരുന്നെങ്കില്‍ ഗോളടിക്കാനുളള സമയമുണ്ടായിരുന്നു. ഇത്രയും വലിയ എക്‌സ്പീരിയന്‍സുളള കോച്ച് ഒരിക്കലും ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുപോരാന്‍ പറയരുതായിരുന്നുവെന്നും ഐ എം വിജയൻ പറഞ്ഞു,
റഫറിയുടെ തീരുമാനം അന്തിമ തീരുമാനമാണ്. സുനിൽ ഛേത്രി ആ ഫ്രീ കിക്ക് എടുത്തതില്‍ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. അദ്ദേഹം എക്‌സ്പീരിയന്‍സ് ആണ് പുറത്തെടുത്തത്. ഇത്രയും കൊല്ലമുളള ഗോളടിച്ചുളള എക്‌സ്പീരിയന്‍സ് ആണ് അവിടെ കാണിച്ചത്. ഞാനാണ് അവിടെ കളിക്കുന്നതെങ്കില്‍ ഗ്യാപ് കിട്ടിയാല്‍ ഞാനും അങ്ങനെ ഗോളടിക്കും,’ ഐ എം വിജയൻ പറഞ്ഞു.ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്തുപോയതില്‍ ഭയങ്കര വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.