” രണ്ടു മാറ്റങ്ങളോടെ ജീവൻ മരണ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു”

മുബൈ സിറ്റിക്കെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിൽ രണ്ട് മാറ്റങ്ങൾ.സഹൽ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തി. വിൻസിക്ക് പകരമാണ് സഹൽ ടീമിൽ എത്തിയത്ത്. ഖാബ്രക്ക് പകരം സന്ദീപും ആദ്യ ഇലവനിൽ എത്തി. ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ. കെ പി രാഹുല്‍ ആദ്യ ഇലവനിലില്ല.

പ്രഭ്സുഖാൻ ​ഗില്ലാണ് ഇന്നും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. സന്ദീപ് റൈറ്റ് ബാക്ക് ആകുമ്പോൾ ലെഫ്റ്റ് ബാക്ക് റോൾ സഞ്ജീവ് സ്റ്റാലിൻ നിലനിർത്തി. സ്റ്റാർ സെന്റർ ബാക്ക് ജോഡിയായി റൂയിവ ഹോർമിപാം-മാർക്കോ ലെസ്കോവിച്ച് സഖ്യം തുടരും. സെൻട്രൽ മിഡ്ഫീല്ഡിൽ ഇന്നും പ്യൂയ്റ്റിയ ആയുഷ് അധികാരി സഖ്യമാണ് കളിക്കുക. ഇടതുവിങ്ങിൽ അഡ്രിയാൻ ലൂണയാണ് കളിക്കുന്നത്. വലതുവിങ്ങിലേക്ക് സഹലെത്തിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിലിറങ്ങിയ വിൻസി ബാരെറ്റോ പകരക്കാരുടെ നിരയിലേക്ക് മാറി. അൽവാരോ വാസ്ക്വസ്-ജോർജ് പെരേയ്ര ഡയസ് സഖ്യമാണ് ഇന്നും ആക്രമണത്തിനിറങ്ങുന്നത്.

ലീഗില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ചുകഴിഞ്ഞു. ശേഷിച്ച രണ്ട് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ മൂന്ന് ടീമുകളാണ്. പതിനെട്ട് കളിയിൽ എടികെ മോഹൻ ബഗാന് മുപ്പത്തിനാലും മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്റ്റേഴ്സിന് മുപ്പതും പോയിന്‍റാണുള്ളത്. ഇതുകൊണ്ടുതന്നെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോൽപിക്കാതെ രക്ഷയില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാർട്ടിംഗ് ഇലവൻ: പ്രഭ്‌സുഖൻ ഗിൽ (ജികെ), സന്ദീപ്, ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, സജീവ് സ്റ്റാലിൻ, സഹൽ സമദ്, അഡ്രിയാൻ ലൂണ (സി), ആയുഷ് അധികാരി, ലാൽതതംഗ ഖൗൾഹിംഗ്, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ്.

Rate this post