“പ്രതിരോധതാരത്തിനു സീസൺ മുഴുവൻ നഷ്‌ടമായേക്കാമെന്ന് സൂചന നൽകി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ “

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ ജംഷഡ്‌പൂരിനെതിരെ നടന്ന മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടത്. തോൽവിക്കിടയിലും പ്രതിരോധ താരം റൂയിവ ഹോർമിപാമിനേറ്റ പരിക്ക് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.ഹോർമിപാമിന് സീസൺ മുഴുവൻ നഷ്‌ടമാകാൻ സാധ്യതയുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സൂചന നൽകുകയും ചെയ്തു.യുവതാരം ജംഷഡ്പൂർ എഫ്സി ഗോൾകീപ്പറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് 21 കാരനായ സെന്റർ ബാക്കിനെ ആശുപത്രിയിലെത്തിചിരുന്നു.

” താരത്തിന് പരിക്ക് പറ്റിയതിൽ എനിക്ക് വളരെ സങ്കടമുണ്ട്. താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അവസ്ഥ മോശമാണെങ്കിൽ ഞങ്ങൾക്കു താരത്തെ സീസൺ മുഴുവൻ നഷ്‌ടമായേക്കാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്നു കരുതാം. അദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നാൽ, അത് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും, കാരണം അദ്ദേഹം മെച്ചപ്പെടുന്ന കളിക്കാരിൽ ഒരാളായിരുന്നു. സീസണിന്റെ അവസാനം വരെ അവനെ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ ഹോർമിപാം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നില്ല. പകരക്കാരനായാണ് താരം ഇറങ്ങിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ശ്രദ്ധേയമായ പ്രകടനം കഴവെച്ച താരം ലെസ്‌കോവിച്ചിനൊപ്പം പ്രതിരോധത്തിൽ പക്വതയാർന്ന കാളി കാഴ്ചവെച്ചു.അധികം ബഹളങ്ങൾ ഒന്നുമില്ലാത്ത താനെ ഏല്പിച്ച ഉത്തരവാദിത്തങ്ങൾ എല്ലാം ഏറ്റവും നന്നായി ചയ്യുന്ന 21 കാരൻ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുത്തത്.

കളിക്കാര്‍ തമ്മിലുള്ള രസതന്ത്രം കൃത്യമായതോടെ എതിരാളികള്‍ക്ക് തകർക്കാൻ ബുദ്ധിമുട്ടുള്ള കോട്ടയായി ടീം മാറിയിട്ടുണ്ടെങ്കിൽ ഹോർമി അതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മണിപ്പൂരി താരത്തിന്റെ അഭാവം ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വലിയ നഷ്ടം തന്നെയാവും എന്നതിൽ സംശയമില്ല.

Rate this post