“മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പേടിയോ?”

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് ടീമിന്റെ മുന്നേറ്റത്തിന് തടസ്സമായോ ഇല്ലയോ എന്നതിനെക്കുറിച്ച് ഈ സീസണിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. മുൻ താരങ്ങളിൽ നിന്നും , ഫുട്ബോൾ പണ്ഡിറ്റുകളിൽ നിന്നും ,ആരാധകരിൽ നിന്നും പോർച്ചുഗീസ് താരത്തിന് വലിയ വിമര്ശനം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സീസണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റ്‌റെ ടോപ് സ്‌കോറർ റൊണാൾഡോയാണെങ്കിലും കഴിഞ്ഞ 13 വർഷത്തിനിടയിലെ തന്റെ ഏറ്റവും മോശം ഫോമിലോടോടെയാണ് താരം കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും താരത്തിന് ഗോൾ നേടാൻ സാധിച്ചിട്ടില്ല.

ചില യുണൈറ്റഡ് കളിക്കാർക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പേടിയുണ്ടെന്ന അഭിപ്രയവുമായി എത്തിയിരിക്കുകയാണ് മുൻ ലിവർപൂൾ മിഡ്ഫീൽഡർ ഡയറ്റ്മർ ഹമാൻ.ഈ സീസണിൽ 12 വർഷത്തിന് ശേഷം റൊണാൾഡോ ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയെത്തിയത്.ന്യൂകാസിലിനെതിരായ അരങ്ങേറ്റത്തിലും പിന്നീട് യംഗ് ബോയ്‌സിനും വെസ്റ്റ് ഹാമിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളിലും 37-കാരൻ രണ്ട് തവണ വലകുലുക്കികൊണ്ട് തന്റെ തിരിച്ചു വരവിനെ ന്യായീകരിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

“റൊണാൾഡോയെ കുറിച്ച് ചോദ്യങ്ങളുണ്ട് , അവൻ ടീമിനെ തടസ്സപ്പെടുത്തുന്നുണ്ടോ, ആളുകൾ അവനെ ശരിക്കും ഭയപ്പെടുന്നുണ്ടോ,” ഹമാൻ മെട്രോയോട് പറഞ്ഞു.ഡിസംബറിൽ സോൾസ്‌ജെയറിന്റെ പിൻഗാമിയായിയെത്തിയ റാൽഫ് രംഗ്‌നിക്കിന്റെ കളി ശൈലിയെയും ഹമാൻ വിമർശിച്ചു.“ഈ യുണൈറ്റഡ് ടീമിന് ഒരു ഐഡന്റിറ്റി ഉണ്ടെന്ന് ഞാൻ കരുതുന്നില്ല, അത് ഒരു കളിക്കാരന് കടന്നുവരുന്ന വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണെന്നും ” അദ്ദേഹം കൂട്ടിച്ചേർത്തു.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും 70 ദശലക്ഷം പൗണ്ടിന് യുണൈറ്റഡിൽ എത്തിയ സാഞ്ചോക്ക് ഈ അന്തരീക്ഷത്തിൽ യുണൈറ്റഡിൽ ഫോം കണ്ടെത്താൻ താരം പാടുപെടുന്നതിനെക്കുറിച്ചും ഹാമാൻ വിശദീകരിച്ചു.“ഇപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്തരീക്ഷം സാഞ്ചോയെ ഒരു തരത്തിലും സഹായിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു,” ഹമാൻ കൂട്ടിച്ചേർത്തു.ഈയൊരു അവസ്ഥയിൽ ഒരു പുതിയ കളിക്കാരൻ എന്ന നിലയിൽ ആദ്യ ദിവസം മുതൽ പ്രകടനം നടത്തുന്നത് ഒരിക്കലും എളുപ്പമല്ല. അവർ അവനുവേണ്ടി വളരെയധികം പണം നൽകി, അത് വീണ്ടെടുക്കാൻ അവർ പാടുപെടുകയാണെന്നും ജർമൻ പറഞ്ഞു.

Rate this post