“കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിലെ നിശ്ശബ്ദരായ പോരാളികൾ “

ഏറെ കാലത്തിനു ശേഷം ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കുറച്ചു സീസണുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്ലെ ഓഫും കിരീടവുമെല്ലാം സ്വപനം കണാൻ തുടങ്ങുകയും ചെയ്തു. നീണ്ട ഇടവേളക്ക് ശേഷം ഞായറാഴ്ച ബംഗളുരുവിനെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് . 11 കളികൾ അവസാനിച്ചപ്പോൾ 20 പോയിന്റ് നേടി ഹൈദരാബാദിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

പാറ പോലെ ഉറച്ച പിൻനിരയും തന്ത്രങ്ങൾ മെനയുന്ന മധ്യനിരയും മൂർച്ചയേറിയ മുന്നേറ്റ നിറയുമായുമാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തി. ടീമിന്റെ വിജയത്തിൽ പലപ്പോഴും മുന്നേറ്റ നിരക്കാണ് കൂടുതൽ പ്രശംസ ലഭിക്കാറുള്ളത് എന്നാൽ സീസണിൽ കേരള ടീമിന്റെ വിജയങ്ങളിലെ നിശ്ശബ്ദരായ പോരാളികൾ ആണ് പ്രതിരോധ താരങ്ങൾ. ഒരു ഗോൾ അടിക്കുക പിന്നാലെ രണ്ടോ അതിലധികമോ ഗോളുകൾ തിരിച്ചു വാങ്ങി പരാജയപ്പെടുക എന്ന ശീലമാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസൺ വരെ പുലർത്തിയിരുന്നത് .ആദ്യ മത്സരത്തിൽ മോഹൻ ബഗാനിൽ നിന്നും നാല് ഗോൾ വാങ്ങിയപ്പോൾ ഈ സീസണിലും ആ പതിവ് തുടരുന്നു എന്നാണ് ഏവരും കരുതിയിരുന്നത്.

എന്നാൽ അടുത്ത മത്സരം മുതൽ കാര്യങ്ങൾ മാറിമറിയുന്നതായിരുന്നു കാണാൻ സാധിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സിനെയാണ് പിന്നീടുള്ള മത്സരങ്ങളിൽ കാണാൻ സാധിച്ചത് . ഒരേ മനസ്സോടെ കളിക്കുന്ന താരങ്ങളും കൃത്യമായി എല്ലാ കാര്യങ്ങളും നിയന്ത്രിച്ചു പോകുന്ന പരിശീലകനുമാണ് ബ്ലാസ്റ്റേഴ്സിന് വിജയങ്ങൾ കൊണ്ട് വന്നു തന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നേട്ടങ്ങൾക്ക് പിന്നിൽ ക്രോയേഷ്യൻ ഡിഫൻഡർ മാർക്കോ ലെസ്കോവിചിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിര എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിട്ടുള്ളത്. ലീഗിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റ്റേഴ്‌സ്.

ആദ്യ കളിയിൽ ഗോൾ വഴങ്ങിയത് ഒഴിച്ചാൽ വളരെ ക്ലീൻ ആയിട്ടുള്ള പെർഫോർമൻസ് ആണ് നമ്മുടെ ഡിഫൻസ് നടത്തുന്നത്. ലീഗിൽ ഗോൾ അടിച്ചു കൂട്ടി വന്ന ഒഡിഷയെ ഒന്നിൽ ഒതുക്കിയതും,നോർത്ത് ഈസ്റ്റ്, ചെന്നൈയ്യിൻ ടീമുകളെ ഒരു ഷോർട്ട് ഓൺ ടാർഗറ്റ് പോലും എടുക്കാൻ സമ്മതിക്കാതെ നിറുത്തിയതും, മുംബൈ,ഹൈദരാബാദ് ടീമുകൾക്ക് എതിരെ ക്ലീൻ ഷീറ്റ് നേടിയതും ഒക്കെ ഡിഫൻസിൻ്റെ ആഴം വ്യക്തമാക്കുന്നു.

പ്രതിരോധത്തിൽ ലെസ്കോവിചിന്റെ സാനിധ്യം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് .ടീമുമായി ഏറ്റവും കൂടുതൽ ഇഴുകിച്ചേർന്ന് താരം കൂടിയാണ് ക്രോയേഷ്യൻ. പ്രധിരോധത്തിൽ ലെസ്കോവിചിന്റെ പങ്കാളിയായായ 20 കാരനായ മണിപ്പൂരി താരം ഹോർമിപാമിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ.യുവ സെൻ്റർ ബാക്ക് ഹോർമിപാമിന് ലെസ്‌ക്കൊ നൽകുന്ന സപ്പോർട്ട് ടീമിന് ഒരുപാട് ഗുണം ചെയ്യുന്നത് ആയി കഴിഞ്ഞ കളികളിൽ കണ്ടത് ആണ് വളരെ എക്സ്പീരിയൻസ് ഉള്ള ഒരാളെ പോലെ ആണ് ഹോർമിപാം കളിക്കുന്നത്.

100 % അർപ്പണ ബോധത്തോടെ കളിക്കുന്ന ഹർമഞ്ജത് കബ്രയുടെ പ്രകടനവും ബ്ലാസ്റ്റേഴ്സിന് കൂടുതൽ ശക്തി നല്കുന്നുണ്ട്.ക്യാപ്റ്റൻ ജെസ്സെൽ തന്റെ റോൾ എല്ലാ മത്സരങ്ങളിലും ഗംഭീരമായി നിര്വഹിക്കുകയും ചെയ്തു. കിട്ടിയ അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ച മലയാളി താരം ബിജോയ് പ്രതീക്ഷ നൽകുന്ന താരമാണ്.യുവ​ഗോളി പ്രഭ്സുഖാൻ ​ഗില്ലിന്റെ സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് കരുത്ത് പകരുന്ന ഒരു ഘടകം. ഒഡിഷയ്ക്കെതിരായ മത്സരത്തിനിടെ അൽബിനോ ​ഗോമസ് പരുക്കേറ്റ് പുറത്തായതോടെയാണ് ​ഗില്ലിന് ബ്ലാസ്റ്റേഴ്സ് ​ഗോൾവല കാക്കാൻ അവസരം ലഭിച്ചത്. എന്നാൽ തന്നിലേക്കെത്തിയ അവസരം മുതലാക്കിയ ​ഗിൽ തുടർന്ന് നടന്ന ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ക്ലീൻ ഷീറ്റ് സ്വന്തമാക്കി.

Rate this post