“എംബാപ്പക്കു പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിഎസ്ജി യിലെത്തിക്കാൻ നീക്കം”

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫ്രാൻസിലേക്ക് കൊണ്ടുവരാൻ പാരീസ് സെന്റ് ജെർമെയ്ൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ പുറത്തു വന്നു. ഈ സീസണിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് തോന്നിയപ്പോൾ പോർച്ചുഗൽ ക്യാപ്റ്റനായുള്ള ശ്രമം പിഎസ് ജി നടത്തിയിരുന്നു.

ഇത് യാഥാർത്ഥ്യമായാൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച രണ്ടു താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യമായി ഒരു ടീമിൽ കളിക്കുന്നത് ആരാധകർക്ക് കാണാൻ കഴിയും. പാരീസ് ക്ലബ്ബിൽ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പയുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കുകയും യുണൈറ്റഡ് ഇടക്കാല ബോസ് റാൾഫ് റാങ്‌നിക്കുമായുള്ള റൊണാൾഡോയുമായുള്ള അഭിപ്രായ വ്യത്യസ്തങ്ങളും കണക്കിലെടുക്കുമ്പോൾ ഈ നീക്കം നടന്നേക്കാം എന്നാണ് എല്ലാവരും കരുതുന്നത് .

റൊണാൾഡോ തന്റെ മുൻ ക്ലബ്ബിൽ തിരിച്ചെത്തി 12 മാസത്തിനുള്ളിൽ ഓൾഡ് ട്രാഫോർഡിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത PSG ആയിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനം. മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ അടുത്ത സീസണിൽ പിഎസ്ജി പരിശീലകനായി എത്തുന്നു എന്ന വാർത്തകൾ റൊണാൾഡോയുടെ ട്രാൻസ്ഫറിന് ശക്തി നൽകുന്നുണ്ട്. ഇരുവരും റയൽ മാഡ്രിഡിൽ ഒന്നിച്ച സമയത്ത് നേടാവുന്ന നേട്ടങ്ങൾ എല്ലാം നേടിയവരാണ്. അത് വീണ്ടും പാരിസിൽ ആവർത്തിക്കാൻ റൊണാൾഡോക്കും താല്പര്യമുണ്ടാവും എന്നതിൽ സംശയമില്ല.

സിദാന് കീഴിൽ വീണ്ടും കളിക്കാൻ റൊണാൾഡോ തലപര്യപ്പെടുന്നുണ്ട്. യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് റൊണാൾഡോ ഫ്രഞ്ച് ഇതിഹാസത്തെ നാമനിർദേശം ചെയ്തിരുന്നു. സിദാന്റെ വരവോടെ എംബാപ്പയുടെ അവസ്ഥയും മാറുമെന്നാണ് പാരീസ് ക്ലബ് കണക്കു കൂട്ടുന്നത്. എംബപ്പേ ക്ലബ്ബുമായി പുതിയ കരാറിലെത്തിയില്ലെങ്കിൽ മാത്രമേ ഈ ചരിത്ര സംഭവം ലോക ഫുട്ബോളിൽ യാഥാർഥ്യമാവു.

തിരിച്ചു വരവിൽ പ്രീമിയർ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 3 അസിസ്റ്റുകളും നേടിയ അദ്ദേഹം തീർച്ചയായും യുണൈറ്റഡിന്റെ അറ്റാക്കിംഗ് ഫ്രണ്ടിൽ നിലവാരം ഉയർത്തി. വ്യകതിപരമായി റൊണാൾഡോ മികച്ചു നിന്നെങ്കിലും യുണൈറ്റഡിന്റെ മൊത്തത്തിലുള്ള കളി വലിയ തകർച്ച നേരിട്ടതും ജർമൻ പരിശീലകന്റെ ശൈലിയിൽ തൃപ്തനാവാത്തതും പോർച്ചുഗീസ് സൂപ്പർ താരം ക്ലബ് വിടുന്നു എന്ന വാർത്തകൾക്ക് ശക്തി വർധിപ്പിച്ചു.

Rate this post