” 2007 നു ശേഷം ആദ്യമായി റയൽ മാഡ്രിഡ് താരത്തെ ടീമിലെത്തിക്കാൻ ബാഴ്സലോണ “

റയൽ മാഡ്രിഡിന്റെ സ്പാനിഷ് മിഡ്ഫീൽഡർ ഇസ്‌കോയെ ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നു. ഈ സീസൺ അവസാനത്തോടെ റയലുമായി കരാർ അവസാനിക്കുനന് സ്പാനിഷ് ഇന്റർനാഷണൽ തത്ത്വത്തിൽ ബാഴ്‌സലോണയിൽ ചേരാൻ താൻ ഇതിനകം തീരുമാനിച്ചതായി എൽ ചിറിൻഗുയിറ്റോ റിപ്പോർട്ട് ചെയ്തു. കാർലോ ആൻസെലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡിൽ അവസരങ്ങളില്ലാത്തതാന് ഇരുപത്തിയൊൻപതുകാരനെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.

ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട അവരുടെ സാമ്പത്തിക സ്ഥിതി കാരണം ഫ്രീ ഏജന്റായ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, ഫെഡറിക്കോ വാൽവെർഡെ, എഡ്വേർഡോ കാമവിംഗ എന്നിവർക്ക് ശേഷം മാഡ്രിഡിലെ അഞ്ചാമത്തെ ചോയ്സ് സെൻട്രൽ മിഡ്ഫീൽഡറാണ് ഇസ്കോ.ഈ സീസണിൽ വെറും ഒമ്പത് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത് അതിൽ ഒരു ഗോൾ നേടുകയും ചെയ്തു.ഓരോ ഗെയിമിനും ശരാശരി 0.4 അവസരങ്ങൾ സൃഷ്ടിച്ചു. ഒരിക്കൽ പോലും ആൻസെലോട്ടിയുടെ പദ്ധതികളിൽ ഉൾപ്പെടാത്ത താരമായിരുന്നു ഇസ്കോ.

ഈ നീക്കം നടക്കുകയാണെങ്കിൽ, 2007-ന് ശേഷം രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൈമാറ്റമായിരിക്കും ഇത്.ബാഴ്സലോണയിൽ നിന്ന് സ്പാനിഷ് തലസ്ഥാനത്തേക്ക് മാറിയ അവസാന കളിക്കാരനായിരുന്നു ജാവിയർ സാവിയോള.ബെൻഫിക്കയിലേക്ക് മാറുന്നതിന് മുമ്പ് സാവിയോള മാഡ്രിഡിൽ രണ്ട് വർഷം കളിച്ചിട്ടുണ്ട്. അര്ജന്റീന താരം ബാഴ്‌സലോണയിൽ ആറു വര്ഷം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ലയണൽ മെസ്സി ഉയർന്ന വേതന ബില്ലിനെ തുടർന്ന് ക്ലബ് വിടുകയും നിരവധി കളിക്കാർ ശമ്പളം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുകയും ചെയ്തു.2013-ൽ മലാഗയിൽ നിന്ന് മാഡ്രിഡിൽ ചേർന്ന ഇസ്കോ റയൽ മാഡ്രിഡിനൊപ്പം 346 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ലാ ലിഗ കിരീടവും നാല്‌ ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്.സ്‌പെയിൻ ഇന്റർനാഷണലിന് വിങ്ങുകളിലും സെൻട്രൽ മിഡ്ഫീൽഡിലും സ്‌ട്രൈക്കറിന് തൊട്ടുപിന്നിലും ഒരു പോലെ കളിക്കാൻ സാധിക്കും.

ജനുവരി ട്രാൻസ്ഫർ മാർക്കറ്റിൽ ബാഴ്‌സലോണ ഡാനി ആൽവസിനെ ഫ്രീ ട്രാൻസ്ഫറിലും ഫെറാൻ ടോറസിനെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 55 മില്യൺ പൗണ്ടിനും സ്വന്തമാക്കിയിരുന്നു. ഇന്ന് സൗദി അറേബ്യയിൽ നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിൽ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടും. അത്ലറ്റികോ മാഡ്രിഡ് അത്ലറ്റികോ ബിൽബാവോ തമ്മിലാണ് രണ്ടാമത്തെ സെമി ഫൈനൽ.

Rate this post