“വിജയകുതിപ്പ് തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ചെന്നൈയിന്‍”
കരുത്തരായ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയം തുടരാൻ ചെന്നൈയിൻ എഫ് സിയെ നേരിടും. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പ് തുടരാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കുമൊ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ചെന്നൈയിനെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയുടെ ആദ്യ നാലിലേക്ക് എത്താന്‍ ബ്ലാസ്റ്റേഴ്സിനാകും.
ഇന്ന് വിജയിക്കുക ആണെങ്കിൽ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ജംഷദ്പൂദിന്റെ ഒപ്പം എത്താൻ കേരള ബ്ലാസ്റ്റേഴ്സിനാകും. ചെന്നൈയും വിജയവുമായാണ് ഇന്നത്തെ മത്സരത്തിലേക്ക് വരുന്നത്. അവസാന മത്സരത്തിൽ ഒഡീഷ എഫ്‌സിയെ 2-1 ന് ചെന്നൈയിൻ തോൽപ്പിച്ചിരുന്നു. ചെന്നൈയിൻ 11 പോയിന്റുമായി നാലാമതും കേരള ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി ആറാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്.ആല്‍വാരൊ വാസ്ക്വസും ഹോസെ പെരേരയും ചേരുന്ന മുന്നേറ്റ നിര തന്നെയാണ് മഞ്ഞപ്പടയുടെ കരുത്ത്. മുംബൈക്കെതിരെ ഇരുവരും കളം നിറഞ്ഞു കളിച്ചിരുന്നു. മധ്യനിരയിലേക്കെത്തുമ്പോള്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും, അഡ്രിയാന്‍ ലൂണയും സീസണിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്.
മാര്‍ക്കൊ ലെസ്കോവിച്ചിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും സജ്ജമാണ്.ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് അടിമുടി മാറിയതായി ഓരോ കളിയും തെളിയിക്കുകയാണ്. വിവിധ ടീമുകള്‍ക്കെതിരെ വിവിധ തന്ത്രങ്ങള്‍. എതിരാളിയെ അറിഞ്ഞു കളി മെനയുന്ന വുകുമനോവിച്ചിന് മുന്നില്‍ വിജയം മാത്രമായിരുന്നു അകന്ന് നിന്നിരുന്നത്. പക്ഷെ മുംബൈക്കെതിരായ പ്രകടനം താന്‍ നേരായ വഴിയിലാണ് ടീമിനെ നയിക്കുന്നതെന്ന് പരിശീലകനെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകും.കഴിഞ്ഞ 16 ഐഎസ്‌എൽ മീറ്റിംഗുകളിൽ ആറ് തവണ വിജയിച്ചതിനാൽ ഹെഡ്-ടു-ഹെഡ് റെക്കോർഡ് വരുമ്പോൾ ചെന്നൈയിൻ കേരളത്തിൽ നിന്നുള്ള ടീമിനെക്കാൾ മുന്നിലാണ്.കേരള ബ്ലാസ്റ്റേഴ്‌സിനാകട്ടെ മൂന്നെണ്ണം ജയിച്ചപ്പോൾ ഏഴു കളികൾ സമനിലയിൽ അവസാനിച്ചു.കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിന്‍ എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.
ചെന്നൈയിൻ എഫ്‌സി: കെയ്ത്ത് (ജികെ), ആർ.സിംഗ്, ദാസ്, ദംജാനോവിച്ച്, ലാൽറിൻസുവാല, കോമാൻ, ഥാപ്പ, ചാങ്‌ടെ, ബോറിസിയൂക്ക്, വാൻസ്‌പോൾ, മുർസേവ്.
കേരള ബ്ലാസ്റ്റേഴ്‌സ്: പ്രഭ്സുഖൻ ഗിൽ, എച്ച്.ഖാബ്ര, എം.ലെസ്‌കോവിച്ച്, ഇ.സിപോവിച്ച്, ജെ.കാർനീറോ, പ്രശാന്ത് കെ, ജെ.സിങ്, എൽ.ഖൗൽറിങ്, എസ്.അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, എ.വാസ്ക്വസ്.
3️⃣ points ✅
— K e r a l a B l a s t e r s F C (@KeralaBlasters) December 20, 2021
3️⃣ goals ✅
1️⃣1️⃣ stellar performances ✅
Watch all the best moments from last night's victory 🎥#MCFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/PiTlvepaio