
“ഐ എസ് എൽ ഫിക്സ്ചറിൽ മാറ്റം, കേരള ബ്ലാസ്റ്റേഴ്സിന്റെ മാറ്റിവെച്ച മത്സരങ്ങളുടെ തീയതി അറിയാം”
മികച്ച രീതിയിൽ മുന്നേറികൊണ്ടിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു സുരക്ഷിതമായ ബയോ ബബിളിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് . ഐഎസ്എല്ലിലെ എല്ലാ ടീമുകളിലും കോവിഡ് പടർന്നു പിടിക്കുകയും ചെയ്തു. കളിക്കാൻ ആളില്ലാത്തതിനാൽ ബ്ളാസ്റ്റേഴ്സിന്റെ ഉൾപ്പെടെ നിരവധി മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്തു.ആറ് മത്സരങ്ങൾ കോവിഡിനെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഇതിലൊന്ന് മാത്രമാണ് പിന്നീട് നടത്തിയത്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി പുതിക്കിയ ഫിക്സ്ചർ തയ്യാറായിരിക്കുകയാണ് ഐഎസ്എൽ സംഘാടകര.
ഈ മാസം ഒമ്പത് മുതലുള്ള 25 മത്സരങ്ങളാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 19,26, മാർച്ച് അഞ്ച് എന്നീ ശനിയാഴ്ചകളിൽ രണ്ട് മത്സരങ്ങൾ വീതം ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.കേരള ബ്ലാസറ്റേഴ്‌സിന്‍റെ മാറ്റിവച്ച മത്സരങ്ങളുടെ പുതിയ തീയതിയായി. എടികെ മോഹന്‍ ബഗാനെതിരായ മത്സരം ഈ മാസം 19നും മുംബൈ സിറ്റിക്കെതിരായ മത്സരം മാര്‍ച്ച് രണ്ടിനും നടക്കും. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുക. ടീമിലെ കൊവിഡ് വ്യാപനം കാരണം ആണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് മത്സരങ്ങളും മാറ്റിയത്.

ബ്ലാസ്റ്റേഴ്സിന് ഇനി എട്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്.നേരത്തെ ഫെബ്രുവരി 19ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഹൈദരാബാദ്-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ഇതോടെ ഫെബ്രുവരി 23ലേക്ക് മാറ്റി. ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് ആകെ ആറ് മത്സരങ്ങള്‍ കളിക്കേണ്ടിവരും. മറ്റന്നാള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. നിലവില്‍ 12 കളിയിൽ 20 പോയിന്‍റുമായി മൂന്നാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.14-ന് ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. 19-ന് എടികെ മോഹൻ ബഗാൻ, 23-ന് ഹൈദരാബാദ് എഫ്സി, 26-ന് ചെന്നൈയിൻ എഫ്സി, മാർച്ച് രണ്ടിന് മുംബൈ സിറ്റി, മാർച്ച് ആറിന് എഫ്സി ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് മത്സരങ്ങൾ.
FSDL announces the revised schedule for the #HeroISL 2021-22 matches from 9th Feb onwards. The League has incorporated the matches that were postponed in January into the redrawn calendar.
— Indian Super League (@IndSuperLeague) February 2, 2022
Check out the complete fixture list here: https://t.co/9uMHzgLGDT #LetsFootball pic.twitter.com/lmZHxV5DpX
പതിനെട്ടു ദിവസത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷം ബംഗളുരുവിലെ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരുന്നു.കോവിഡിനോട് പൊരുതി മതിയായ ഫിറ്റ്നസ് ഇല്ലാതയും പരിശീലനമില്ലാതെയും ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഇനിയുള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിന് പ്രധാനപെട്ടതാണ്. ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് വർഷങ്ങൾക്ക് ശേഷം പ്ലെ ഓഫിൽ ഇടം നേടാനുള്ള ഒരുക്കകത്തിലാണ് കൊമ്പന്മാ.