“റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരത്തെ സൈൻ ചെയ്യാൻ ചെൽസിയോട് ആവശ്യപെട്ട് തോമസ് ടുച്ചൽ”

റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റാവോയ്ക്ക് വേണ്ടി ചെൽസി മാനേജർ തോമസ് ടുച്ചൽ നീക്കം നടത്തുന്നതായി റിപ്പോർട്ട്. റയൽ മാഡ്രിഡിന്റെ പ്രതിരോധത്തിന്റെ ഹൃദയഭാഗം ആയ ബ്രസീലിയൻ ഈ സീസണിൽ 30 മത്സരങ്ങൾ അവർക്കായി കളിക്കുകയും ചെയ്തു.അന്റോണിയോ റൂഡിഗർ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, സീസർ അസ്പിലിക്യൂറ്റ എന്നിവരുമായുള്ള കരാറിന്റെ അവസാന വർഷങ്ങളിലേക്ക് കടന്നതോടെ ചെൽസിക്ക് അവരുടെ പ്രതിരോധ ശക്തി വർധിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ നിന്ന് മിലിറ്റാവോയെ സൈൻ ചെയ്യാൻ ടച്ചൽ ക്ലബിനോട് അഭ്യർത്ഥിച്ചതായി എഎസ് സ്പോർട്ട് റിപ്പോർട്ട് ചെയ്തു.നിലവിൽ 2025 വരെ സാന്റിയാഗോ ബെർണബ്യൂവിൽ മിലിറ്റാവോക്ക് കരാറുണ്ട്.എന്നാൽ പ്രതിവർഷം 3 മില്യൺ യൂറോ (£2.5 മില്യൺ) സമ്പാദിക്കുന്ന ബ്രസീലിയൻ അവരുടെ ഏറ്റവും കുറഞ്ഞ വരുമാനക്കാരിൽ ഒരാളാണ്.2019 ൽ പോർട്ടോയിൽ നിന്ന് 50 മില്യൺ യൂറോയ്ക്ക് (41 മില്യൺ പൗണ്ട്) ബ്രസീലിയൻ ഡിഫൻഡറെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.

റയലിലെ പ്രയാസകരമായ തുടക്കത്തിനുശേഷം, ഈ സീസണിൽ അദ്ദേഹം അവരുടെ ഏറ്റവും പ്രധാന താരമായി ബ്രസീലിയൻ മാറി. മാഡ്രിഡിൽ നിന്നും മിലിറ്റവോക്ക് സ്വന്തമാക്കുന്നത് ചെൽസിക്ക് ബുദ്ധിമുട്ടാവും എന്നുറപ്പാണ്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സെവില്ലയുടെ ജൂൾസ് കൗണ്ടെയെ ടീമിലെത്തിക്കാൻ ബ്ലൂസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.ഫ്രഞ്ചുകാരനെ ഒപ്പിടുന്നതിന് ചെൽസി അടുത്തെത്തിയെങ്കിലും സെവിയ്യയുടെ സ്‌പോർട്‌സ് ഡയറക്ടർ മോഞ്ചി 23-കാരനെ നിലനിർത്താനുള്ള മാനേജർ ജൂലൻ ലോപെറ്റെഗിയുടെ അഭ്യർത്ഥന അംഗീകരിക്കുകയായിരുന്നു .

റൂഡിഗർ, ക്രിസ്റ്റെൻസൻ, അസ്പിലിക്യൂറ്റ എന്നിവരുടെ കരാർ നീട്ടാനുള്ള പ്രതീക്ഷയിലാണ് ചെൽസി .തിയാഗോ സിൽവയെ ഒരു പുതിയ കരാറിൽ ഒപ്പിടാൻ ചെൽസിക്ക് കഴിഞ്ഞു.2022-23 സീസണിന്റെ അവസാനം വരെ ബ്രസീലിയൻ കരാറിലേർപ്പെട്ടിട്ടുണ്ട്.2019 ൽ പോർട്ടോയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് 50 മില്യൺ യൂറോ (41 മില്യൺ പൗണ്ട്) മാറുന്നതിന് മുമ്പ് ചെൽസി മിലിറ്റാവോയുമായി ബന്ധപ്പെട്ടിരുന്നു.

Rate this post