❝ റയൽ മാഡ്രിഡ് മിഡ്ഫീൽഡിലെ പ്രായം തളർത്താത്ത പോരാളി ❞

ഈ സീസണിൽ റയൽ മാഡ്രിഡിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ക്രോയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച് .ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരെ തെരഞ്ഞെടുത്താൽ പട്ടികയിലെ ആദ്യ സ്ഥാനക്കാരനായി 36 കാരൻ ഇടം കണ്ടെത്തും. 36 ആം വയസ്സിലും ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒരേ ഫോമിൽ തന്നെയാണ് കളിക്കുന്നത്.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ റയൽ മാഡ്രിഡ് നേടിയ വിജയങ്ങളിൽ മോഡ്രിച്ചിന്റെ പങ്ക് വിസമരിക്കാനാവാത്തതാണ്. റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർകോപ്പ കിരീടം റയൽ മാഡ്രിഡിന് നേടികൊടുക്കുന്നതിൽ താരം നിർണായക പങ്കാണ് വഹിച്ചത്. സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ റയൽ മാഡ്രിഡ് അത്‌ലറ്റിക് ക്ലബ്ബിനെ 2-0 ന് പരാജയപ്പെടുത്തിയപ്പോൾ മോഡ്രിച്ച് ആദ്യ ഗോൾ നേടുകയും ഗോളിനപ്പുറം മിഡ്ഫീൽഡർ മികച്ച ഫോമിലായിരുന്നു. ഫൈനലിലെ മാന് ഓഫ് ദി മാച്ച് അവാർഡും നേടി.

മോഡ്രിച്ചിന് ഇനി എത്രനാൾ തുടരാനാകുമെന്ന് ഇപ്പോൾ ആളുകൾ ചോദിക്കുന്നു, പക്ഷേ അദ്ദേഹത്തിന് പോലും ഉത്തരമില്ല.36-ാം വയസ്സിൽ താരം റയൽ മാഡ്രിഡുമായി കരാർ പുതുക്കാൻ ഒരുങ്ങുകയാണ്ക്ലബിൽ ഇപ്പോൾ വർഷം തോറും കാര്യങ്ങൾ നന്നായി പ്രവർത്തിക്കുന്നു, അതിനാൽ ഒരു വർഷത്തിനുള്ളിൽ മറ്റൊരു പുതുക്കൽ ഉണ്ടായേക്കാം.മാതൃകാപരമായ അച്ചടക്കവും പ്രവർത്തന രീതിയും കൊണ്ടാണ് മോഡ്രിച്ച് ഈ പ്രായത്തിലും ഈ ഫോമിലുള്ളത്.ക്ലബ്ബിലെ ആളുകളുടെ ഉപദേശം, ക്രൊയേഷ്യയിലെ വിശ്വസ്ത സർക്കിൾ, വ്യക്തിഗത പരിശീലകർ, അദ്ദേഹം ക്ലോക്ക് വർക്ക് പോലെ പ്രവർത്തിക്കുന്നു.

36-ൽ മോഡ്രിച്ചിന്റെ നിലവാരത്തിൽ കളിക്കുന്നത് സാധാരണമല്ല, പക്ഷേ മധ്യനിരയിൽ വേഗത കുറയുന്ന ലക്ഷണമില്ല. സാവി ഹെർണാണ്ടസും ആൻഡീസ് ഇനിയേസ്റ്റയും മറ്റ് ലീഗുകളിലേക്ക് ചുവടുവെച്ച പ്രായത്തിലാണ് റയൽ മാഡ്രിഡിന്റെ നമ്പർ.10 താരം ഈ പ്രകടനം പുറത്തെടുക്കുന്നത്.ഈ സീസണിൽ മോഡ്രിച്ച് 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ ഈ കാലയളവിൽ ഇതുവരെ റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓരോ ഗെയിമുകളിലും കളിച്ചിട്ടുണ്ട്. ഈ പ്രായത്തിലും ഈ സീസണിൽ ഒരിക്കൽ പോലും അദ്ദേഹം വിശ്രമം ആവശ്യപെട്ടിട്ടില്ല.

കാർലോ ആൻസലോട്ടി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കളിക്കാരിൽ ഒരാളാണ് അദ്ദേഹം. 2014ൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച കളിക്കാരനാണ് മോഡ്രിച് എന്നാണെന്നാണ് ആൻസെലോട്ടിയുടെ അഭിപ്രായം. ആൻസെലോട്ടിയുടെ ഇഷ്ട താരം കൂടിയാണ് മിഡ്ഫീൽഡർ . മൈതാനത്തും പരിശീലനത്തിലും അദ്ദേഹത്തിന്റെ ശാരീരിക പ്രകടനങ്ങൾ ഈ പ്രായത്തിലും ചെയ്യുന്നത് അത്ഭുതം തന്നെയാണ്. 36 ലും മികച്ച ഫിറ്റ്നസ് നിലനിർത്തുന്ന മോഡ്രിച്ചിനോട് മത്സരിച്ചു വേണം റയലിൽ പല യുവ താരങ്ങൾക്കും തങ്ങളുടെ സ്ഥാനം നിലനിർത്താൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡ്രിച് നിലനിർത്തുന്ന കർശനമായ ഫിറ്റ്നസ് പ്ലാനിംഗ് തന്നെയാണ് ഇപ്പോഴും ടോപ്-ഫ്ലൈറ്റ് ഫുട്ബോളിൽ പിടിച്ചു നിക്കാൻ സാധിക്കുന്നത്.