കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനലിലേക്കുള്ള യാത്രയിൽ വഴി മുടക്കിയയായി മുംബൈ മാറുമോ ?

ഇന്ത്യൻ സൂപ്പർ ലീഗിൽ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന പതിനെട്ടാം റൗണ്ട് മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനൽ സാദ്ധ്യതകൾ സജീവമാക്കിയിരിക്കുയാണ്. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് യോഗ്യത നേടാൻ സാധിക്കും.മാർച്ച് രണ്ടിന് നാലാം സ്ഥാനത്തുള്ള മുംബൈക്കെതിരെയും ആറാം തീയതി ഗോവക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ. മുബൈക്കെതിരെയുള്ള മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സെമിയിലെ സ്ഥാനം.

നാലാം സ്ഥാനത്തുള്ള മുബൈക്ക് 31 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 30 പോയിന്റുമാണുള്ളത്. ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാൽ മുംബൈയ്ക്കു പ്ലേഓഫ് കളിക്കാം. മുംബൈയെ കീഴടക്കി അവസാന മത്സരത്തിൽ ഗോവയ്ക്കെതിരെയും ജയം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്സിന് (36 പോയിന്റോടെ) ഒന്നും നോക്കാതെ പ്ലേഓഫ് ഉറപ്പിക്കാം.

മുംബൈയ്ക്കെതിരെ സമനിലയാണെങ്കിലും കേരളത്തിനു സാധ്യത ബാക്കിയാണ്. അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈ ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സ് ഗോവയെ തോൽപ്പിക്കുകയും ചെയ്താൽ വുക്കൊമനോവിച്ചിനും സംഘത്തിനും 34 പോയിന്റോടെ പ്ലേഓഫ് കളിക്കാനാകും. ഇനി മുംബൈയ്ക്കെതിരായ മത്സരം മാത്രം ജയിച്ചും ബ്ലാസ്റ്റേഴ്‌സിനു പ്ലേഓഫിലെത്താം. മുംബൈ ഹൈദരാബാദിനോടും ജയമില്ലാതെ മടങ്ങിയാലാണ് ആ അവസരം.

ചെന്നൈക്കെതിരെ നേടിയ ജയം ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വലിയ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ തരത്തിലും ചെന്നയിനെ ബഹുദൂരം പിന്നിലാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.പെരേര ഡയസിന്റെ ഇരട്ട ഗോളും ലൂണയുടെ തകർപ്പൻ ഗോളുമാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം അനായാസമാക്കിയത്. പ്രതിരോധവും -മുന്നേറ്റനിരയും ഒരേപോലെ മികവ് പുറത്തെടുത്താൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് പ്ലെ ഓഫ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിക്കു.

ലീഗിന്റെ ആദ്യ പകുതിയിൽ കിരീട പ്രതീക്ഷകൾ നൽകി പോയിന്റ് ടേബിളിൽ ഒന്നാമത് നിന്ന ഒരു ടീം അവസാന ഘട്ടത്തിൽ പ്ലെ ഓഫ്‌ സ്പോട്ട് പോലും തുലാസ്സിലാവുന്ന നിലയിലെത്തിനിൽക്കുന്നത് ആണ് കാണാൻ സാധിച്ചത്. ആരാധകർ ബ്ലാസ്റ്റേഴ്സിൽ നിന്നും ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അവർ ഹൃദയം കൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സിനെ സ്നേഹിക്കുന്നത്. അത്കൊണ്ട് തന്നെ അവർക്കായി എങ്കിലും ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരു.

Rate this post