“ഒരു ജയം അകലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ കാത്തിരിക്കുന്നത് രണ്ടു റെക്കോർഡുകൾ”

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീസണിലെ നിരാശാജനകമായ തുടക്കം അവരുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നാക്കി മാറ്റിയിരിക്കുകയാണ് . പുതുതായി നിയമിതനായ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ ആദ്യ അസൈൻമെന്റ് 2021-ലെ ഡ്യൂറൻഡ് കപ്പായിരുന്നു. എന്നാൽ, ഗ്രൂപ്പ് ഘട്ടങ്ങളിൽ നിന്ന് പുറത്തായതോടെ ഡുറാൻഡ് സ്വപ്നം ഒരു പേടിസ്വപ്നമായി മാറി, ഡൽഹി എഫ്‌സിയോടും മികച്ച കളിക്കാരില്ലാത്ത ബെംഗളൂരു എഫ്‌സിയോടും വരെ ബ്ലാസ്റ്റേഴ്‌സ് തോറ്റു. എന്നാൽ സെർബിയൻ പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനൊപ്പം അത്ഭുതങ്ങൾ പ്രവർത്തിക്കുകയാണ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായ 10 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഇന്ന് ജംഷഡ്‌പൂരിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമാനോവിച്ചിനെ കാത്തിരിക്കുന്നത് രണ്ടു റെക്കോർഡുകളാണ്.ഇനിയൊരു ജയം കൂടി നേടിയാൽ രണ്ട് റെക്കോര്‍ഡുകള്‍ മറികടക്കാം ടീമിന്. 2016ലെ സീസണിൽ 14 കളിയിൽ ആറ് ജയം നേടിയതാണ് ഏറ്റവും കൂടുതൽ ജയങ്ങളില്‍ നിലവിലെ ക്ലബ് റെക്കോര്‍ഡ്. ചരിത്രം തിരുത്താന്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടത് അടുത്ത ഏഴ് കളിയിൽ ഒരു ജയം മാത്രം. 2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 18 കളിയിൽ 25 പോയിന്‍റ് നേടിയ റെക്കോര്‍ഡ് മറികടക്കാനും ഒരു ജയം കൂടി മതി വുകോമനോവിച്ചിന്.

ഇന്നത്തെ മത്സരത്തിൽ വെള്ള ഷർട്ട് ധരിച്ചാണ് താൻ ഇറങ്ങുക എന്നും പരിശീലകൻ കൂട്ടിച്ചേർത്തു.താൻ വെള്ള ഷർട്ട് തന്നെ മത്സര ദിവസം അണിയാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. അലക്കി കിട്ടാനുള്ള പ്രയാസം മാത്രമെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.ഇവാൻ ടച്ച് ലൈനിൽ നിൽക്കുമ്പോൾ ഒക്കെ വെള്ള ഷർട്ട് തന്നെ ഇടണം എന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടാറുണ്ട്. കോച്ച് വെള്ള കുപ്പായത്തിൽ ഏറെ സുന്ദരനാണെന്ന് പത്ര സമ്മേളനത്തിന് ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് താരം പൂട്ടിയയും പറഞ്ഞു.

ജയം മാത്രം ലക്ഷ്യം വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങുന്നത്.നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 6 വിജയവും, 5 സമനിലകളുമടക്കം 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തു‌ണ്ട്. 15 മത്സരങ്ങളിൽ 26 പോയിന്റുള്ള ഹൈദരാബാദ് എഫ് സിയാണ് ലീഗ് ടേബിളിൽ നിലവിൽ ആദ്യ സ്ഥാനത്ത്. 13 മത്സരങ്ങളിൽ 22 പോയിന്റുമായി ജംഷഡ്‌പൂർ അഞ്ചാം സ്ഥാനത്തണ്.

Rate this post