❝ഏതൊരു ക്ലബും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന താരമായി വളർന്ന ഫ്രഞ്ച് മിഡ്ഫീൽഡർ റയൽ മാഡ്രിഡിലേക്ക് ❞

2021 ൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ നേരിട്ട ഫ്രാൻസ് ടീം ഒരു കൂട്ടം പ്രതിഭകളാൽ നിറഞ്ഞതായിരുന്നു.കരീം ബെൻസേമ, കൈലിയൻ എംബാപ്പെ, പോൾ പോഗ്ബ എന്നിവർ 2018 ലോകക്കപ്പിനു ശേഷം വീണ്ടും ഒരു പ്രധാന കിരീടം ഫ്രഞ്ച് മണ്ണിലെത്തിക്കുകയും ചെയ്തു.എന്നിരുന്നാലും, ദിദിയർ ദെഷാംപ്സിന്റെ ഇലവനിൽ അത്ര പരിചിതമല്ലാത്ത ഒരു പേര് ഉണ്ടായിരുന്നു. സെൻട്രൽ മിഡ്‌ഫീൽഡിൽ പോഗ്‌ബയ്‌ക്കൊപ്പം വിന്യസിച്ച ഓറിലിയൻ ചൗമേനി എന്ന യുവ താരം.

22 കാരനെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പന്മാരെല്ലാം മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. മൊണാക്കോ മിഡ്ഫീൽഡറിനോട് റയൽ മാഡ്രിഡ് കാണിക്കുന്ന തലപര്യം എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ കണക്കുകൾ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.കാരണം 22 വയസ്സുള്ളപ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച ഫോമിലുള്ള കളിക്കാരനാണ് ഫ്രഞ്ചുകാരനെന്ന് മനസ്സിലാക്കാൻ സാധിക്കും.2020 ജനുവരിയിൽ മൊണാക്കോയിൽ ചേർന്ന ബാർഡോ യൂത്ത് ഉൽപ്പന്നം, സ്‌പെയിനിനെതിരായ ലെസ് ബ്ലൂസിന്റെ നേഷൻസ് ലീഗ് വിജയത്തിൽ പങ്കുവഹിച്ചതുൾപ്പെടെ ഫ്രാൻസിനായി ഇതിനകം 8 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഈ സീസണിൽ ലിഗ് 1 ൽ മൊണാക്കോയ്ക്ക് വേണ്ടി 35 മത്സരങ്ങൾ കളിച്ച ചൗമേനി മൂന്ന് ഗോളുകൾ നേടി.

ഫിലിപ്പ് ക്ലെമന്റിന്റെ മൊണാക്കോ ടീമിന്റെ പ്രധാന താരമായി ചൗമേനി വളർന്നു. മൊണാക്കയുടെ 4-1-4-1 ശൈലിയിൽ പ്രതിരോധ മിഡ്ഫീൽഡിൽ കളിക്കുന്ന താരം ആക്രമണത്തിനൊപ്പവും പ്രതിരോധ ശേഷിയുള്ള താരം കൂടിയാണ്.അഞ്ച് വർഷത്തെ കരാറിൽ ഫ്രഞ്ച് താരത്തെ റയൽ മാഡ്രിഡ് ഒപ്പിടാൻ ഒരുങ്ങുകയാണ്. ലിവർപൂളിൽ നിന്നും കടുത്ത മത്സരം റയലിന് നേരിടേണ്ടി വന്നു.ലാലിഗ ക്ലബ് ഏകദേശം 80 ദശലക്ഷം യൂറോ ട്രാൻസ്ഫർ ഫീസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡ് അണിനിരക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് 22 കാരനായ ചൗമേനി, ചെൽസിയിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറെ സൈനിംഗ് ഇതിനകം പൂർത്തിയാക്കി.

അതേസമയം കഴിഞ്ഞയാഴ്ച മാഡ്രിഡിലേക്കുള്ള നീക്കം ഒഴിവാക്കിയ കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്‌നോടും തന്റെ സുഹൃത്ത് ചൗമേനിയെ ടീമിലെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.മാഡ്രിഡിന്റെ ട്രാൻസ്ഫർ മുൻഗണനകളുടെ പട്ടികയിൽ ചൗമേനി മുന്നിൽ ആയിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡർ പൊസോട്ടിഷനിൽ കാസെമിറോയ്ക്ക് പകരമായാണ് യുവ താരത്തെ കാണുന്നത്. പ്രായമായ കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവരടങ്ങിയതാണ് ക്ലബിന്റെ ഫസ്റ്റ് ചോയ്സ് മിഡ്ഫീൽഡർമാർക്ക് പകരമായി 22-കാരനായ ചൗമെനി, 23-കാരനായ ഫെഡെ വാൽവെർഡെ, 19-കാരനായ എഡ്വേർഡോ കാമവിംഗ എന്നിവരെത്തും.

എഎസ് മൊണാക്കോ ടീമംഗമായ സെസ്ക് ഫാബ്രിഗാസ് “സമ്പൂർണ്ണമായ, ആധുനിക മിഡ്ഫീൽഡർ” എന്നാണ് 21 കാരനെ വിളിച്ചത്.” എന്നാൽ സഹ താരം പോൾ പോഗ്ബയുമായാണ് പലരും താരത്തെ താരതമ്യപ്പെടുത്തുന്നത് .കളിയുടെയും ശക്തിയുടെയും സാങ്കേതികതയുടെയും കാര്യത്തിൽ അവർ വളരെ സാമ്യമുള്ളവരാണ്. എതിർ നീക്കങ്ങളെ തകർക്കാനും പ്രതിരോധ സംരക്ഷണം നൽകാനുമുള്ള കഴിവാണ് ചൗമേനിയെ പോഗ്ബയുമായി അടുപ്പിക്കുന്നത്.ധാരാളം ഊർജ്ജവും സാങ്കേതിക നിലവാരവും അസാധാരണമായ ശാരീരിക ക്ഷമതയും ഉള്ള താരം കൂടിയാണ് മൊണാകൊ മിഡ്ഫീൽഡർ.

Rate this post