ബ്രാഹിം ഡയസിൻ്റെ ഗോളിൽ വിജയവുമായി റയൽ മാഡ്രിഡ് : കോപ്പൻഹേഗനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് അവസാന 16 ആദ്യ പാദത്തിൽ ബ്രാഹിം ഡയസിൻ്റെ അവിശ്വസനീയമായ സോളോ ഗോളിന് റയൽ മാഡ്രിഡ് 1-0 ന് RB ലീപ്‌സിഗിനെ പരാജയപ്പെടുത്തി.പരിക്കേറ്റ ജൂഡ് ബെല്ലിംഗ്ഹാമിന് പകരമായി ഇറങ്ങിയ 24-കാരനായ ബ്രഹിം ഡയസ് 48-ാം മിനിറ്റിൽ റയലിന്റെ വിജയ ഗോൾ നേടി.ഗോൾകീപ്പർ ആൻഡ്രി ലുനിന്റെ മികച്ച സേവുകൾ റയൽ മാഡ്രിഡ് വിജയത്തിൽ നിർണായകമായി മാറി. ലൈപ്സിഗ് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

ഈ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിലെ ഏഴ് മത്സരങ്ങളിൽ റയൽ മാഡ്രിഡിൻ്റെ ഏഴാമത്തെ വിജയമായിരുന്നു ഇത്.ശനിയാഴ്ച നടന്ന ജിറോണയെ 4-0ന് തോൽപ്പിച്ചപ്പോൾ കണങ്കാലിന് പരിക്കേറ്റ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ബെല്ലിംഗ്ഹാമില്ലാതെയാണ് മാഡ്രിഡ് സാക്‌സോണിയിലേക്ക് പോയത്.ഫസ്റ്റ് ചോയ്സ് സെൻ്റർ ബാക്ക്മാരായ അൻ്റോണിയോ റൂഡിഗർ, ഡേവിഡ് അലബ, എഡർ മിലിറ്റാവോ എന്നിവർ പുറത്തായതോടെ കോച്ച് കാർലോ ആൻസലോട്ടി സെൻട്രൽ ഡിഫൻസിൽ മിഡ്ഫീൽഡർ ഔറേലിയൻ ചൗമേനിയുടെ സ്ഥാനം തുടരാൻ തീരുമാനിച്ചു.പരിക്കിൻ്റെ വിഷമങ്ങൾക്കിടയിലും റയൽ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.ഈ സീസണിൽ തവണ മാത്രമേ തോറ്റിട്ടുള്ളൂ, രണ്ട് തവണയും ഡെർബി എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ആയിരുന്നു തോൽവി.

മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ഡെൻമാർക്ക് ക്ലബ് കോപ്പൻഹേഗനെ പരാജയപ്പെടുത്തി. 10-ാ മിനിറ്റിൽ കെവിൻ ഡിബ്രുയ്നെ, 45-ാം മിനിറ്റിൽ ബെർണാഡോ സിൽവ, 92-ാം മിനിറ്റിൽ ഫിൽ ഫോഡൻ എന്നിവർ സിറ്റിക്കായി ​ഗോൾ നേടി. 34-ാം മിനിറ്റിൽ മാഗ്നസ് മാറ്റ്സൺ ആണ് കോപ്പൻഹേ​ഗനായി ഒരു ​ഗോൾ നേടിയത്.

ഫോമിലുള്ള ഫോഡൻ ഈ സീസണിലെ തൻ്റെ 15-ാം ഗോൾ നേടിയപ്പോൾ, യൂറോപ്യൻ മത്സരങ്ങളിൽ സിറ്റി തങ്ങളുടെ അപരാജിത റൺ 21 ഗെയിമുകളായി വർദ്ധിപ്പിച്ചു.ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബ് പി എസ് ജി സ്പാനിഷ് ക്ലബ് റയല്‍ സോസിഡാഡിനെ നേരിടും. മറ്റൊരു മത്സരത്തിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക് ഇറ്റാലിയൻ ക്ലബ് ലാസിയോയെയും നേരിടും.

5/5 - (1 vote)