” ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ബ്രസീലിയൻ ഫുട്ബാളിലേക്ക് ഉദിച്ചുയരുന്ന താരം” | João Pedro | Brazil | Qatar 2022

ബ്രസീലിൽ നിന്ന് ഉദിച്ചുയർന്ന് ,ലോകം കീഴടക്കിയ പല താരങ്ങളും വളർന്ന് വന്നത് വലിയ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും . എന്നാൽ ചിക്കാവോ എന്ന പേരിൽ അറിയപ്പെട്ട ജോസ് ജോയേയോ ഡി ജീസസിന്റെയും ഫ്‌ളാവിയ ജംഖ്‌റിയുടെയും മകനെ തളർത്തിയത് ദാരിദ്ര്യം ആയിരുന്നില്ല;മറിച്ച് കുടുംബത്തിൽ സംഭവിച്ച ഒരു അനിഷ്ട സംഭവം ആയിരുന്നു.

റിബെയ്‌റാവു പ്രീറ്റോയിൽ(ബ്രസീലിലെ തിരക്കേറിയ ഒരു നഗരം) നിന്നുള്ള ചിക്കാവോ ഒരു ഫുട്ബോളർ ആയിരുന്നു. ഭാര്യയും മകനുമായി സന്തോഷത്തോടെ ജീവിക്കുന്നതിടെ ഒരു കൊലപാതക കേസിൽ സഹായങ്ങൾ ചെയ്ത കുറ്റത്തിന് ചികാവോ അറസ്റ്റിലായത് . 8 വർഷക്കാലത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ചികാവോ ഭാര്യയുമായി വേർപിരിഞ്ഞു.ഇതെല്ലം തളർത്തിയത് ഫുട്ബോൾ കളിച്ച് നടന്ന ആ പയ്യനെ ആണ്. എങ്കിലും ആ ദുരിതകാലത്തെ അതിജീവിച്ച് അവൻ ഇന്ന് തലയുയർത്തി പിടിച്ച് നിൽക്കുമ്പോൾ ബ്രസീൽ ആരാധകർ അവന്റെ പേര് ഓർക്കുന്നു-ജോവോ പെഡ്രോ

അച്ഛനെ പോലെ ഡിഫെൻസിവ് മിഡ്‌ഫീൽഡർ ആയി കരിയർ തുടങ്ങിയ താരം ഫ്ലുമിനെൻസ് ക്ലബിന് വേണ്ടിയാണ് കരിയർ ആരംഭിച്ചത്. പിന്നീട് അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയി പരിശീലനം തുടങ്ങിയ താരത്തെ പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡ് പാളയത്തിൽ എത്തിക്കുക ആയിരുന്നു. ബ്രസീൽ ടീമിന്റെ ഭാവി വാഗ്ദാനമായി ലോകം വിധിയെഴുതിയ താരത്തിന് പ്രതിഭകൊത്തുള്ള പ്രകടനം പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.എങ്കിലും വെറും 20 വയസുള്ള താരം അടയാളങ്ങൾ കാണിച്ച് കഴിഞ്ഞു.

പന്ത് കൈവശം വെച്ച് കളിക്കാനും ഡ്രിബിൽ ചെയ്ത് മുന്നേറാനും ഇഷ്ടമുള്ള താരം അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ നേടിയ ഗോൾ ആ പ്രതിഭയുടെ അടയാളം കാണിക്കുന്നതായിരുന്നു .ലോകോത്തര താരങ്ങളുടെ ശൈലിയുമായി താരത്തെ വിദക്തർ താരതമ്യം ചെയ്യാറുണ്ടെങ്കിലും ലീഗിൽ 19 സ്ഥനത്ത് നീല്കുന്ന വാട്ഫോഡ് പ്രധാന ഇലവനിൽ താരത്തെ ഇറക്കാറില്ല. തരംതാഴ്ത്തൽ ഭീക്ഷണിയിൽ ഉള്ള വാട്ഫോഡിനേക്കാളും മറ്റ് ടീമുകളിലേക്ക് മാറുന്നതായിരിക്കും താരത്തിന് നാലുള്ളത്

ഇന്ന് 2002 ന് ശേഷം ലോകകപ്പ് കിരീടം സ്വപ്‌നം കാണുന്ന ബ്രസീലിയൻ നിരയിൽ ഒരുപാട് പ്രതിഭകൾ ഉണ്ട്. ഒരു വർഷം ഇത്രേ ഏറെ താരങ്ങളെ സംഭാവന ചെയ്യുന്ന മറ്റൊരു രാജ്യമില്ല. അങ്ങനെ ഊണും ഉറക്കവും എല്ലാം ഫുട്ബോളായ ഒരു രാജ്യത്തിൻറെ ടീമിൽ ആം നേടുക ഒട്ടും എളുപ്പമല്ല. ആ സ്ഥാനത്തിന് മത്സരിക്കണം എങ്കിൽ താരം ഒരുപാട് മുന്നേറാനുണ്ട്.ഗബ്രിയേൽ ജീസസ് ,റിച്ചറിൽസൺ തുടങ്ങിയ താരങ്ങളെ പോലെ ലീഗിലെ മികച്ച ടീമുകളുടെ ഭാഗമായി ലോകത്തിനു മുന്നിൽ പ്രതിഭ തെളിയിച്ചാൽ ബ്രസീൽ ടീമിന്റെ ഭാഗമാകാൻ താരത്തിന് പറ്റും . അതിന് അയാൾക്ക് കഴിയും:അയാളുടെ സിരകളിൽ ഫുട്ബോൾ മാത്രം അല്ലെ ഒള്ളു.

Rate this post