❝ബ്രസീലിന്റെ മുന്നേറ്റങ്ങളുടെ അമരക്കാരനാവാനൊരുങ്ങി മാത്യൂസ് ക്യൂന❞

ലോക ഫുട്ബോളിൽ ഏറ്റവും മികച്ച ഫോർവേഡുകൾ വളർന്നു വരുന്നത് ബ്രസീലിൽ നിന്നാണ്. ഓരോ സീസണിലും പ്രതിഭാധനരായ നിരവധി ഗോൾ സ്കോറർമാരാണ് യൂറോപ്യൻ വൻ കിട ക്ലബ്ബുകളിലേക്ക് ചേക്കേറുന്നത്. വേഗത ,സ്കിൽ ,വിഷൻ , ഡ്രിബ്ലിങ്, അളന്നു മുറിച്ച ഫിനിഷുകൾ എന്നിവയെല്ലാം ബ്രസീലിയൻ ഫോർവേഡുകളുടെ മാത്രം പ്രത്യേകതയാണ്. ഈ സ്വഭാവവിശേഷങ്ങളെല്ലാം പാരമ്പര്യമായി ലഭിച്ച് ബ്രസീലിയൻ ഫുട്ബോളിൽ ഉദിച്ചുയരുന്ന ഫോർവേഡാണ് മാത്യൂസ് ക്യൂന . വരുന്ന വേൾഡ് കപ്പിൽ ബ്രസീലിയൻ മുന്നേറ്റത്തിന്റെ മുന്നണി പോരാളിയാവാൻ കാത്തിരിക്കുകയാണ് ഈ 22 കാരൻ. ഒളിംപിക്സിൽ അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ നേടി മികവ് തെളിയിച്ച താരം ഇനിയുള്ള കാലം ബ്രസീലിയൻ മുന്നേറ്റം നയിക്കുമെന്നുറപ്പാണ്. റയൽ മാഡ്രിഡ് അടക്കമുള്ള വമ്പന്മാർ ക്യൂനക്കായി രംഗത്തെത്തിയിരുന്നു.


ജർമൻ ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിൻ വേണ്ടി ശ്രദ്ധേയമാനായ പ്രകടനമാണ് ക്യൂന കാഴ്ചവെച്ചത്.ക്ലബ് തലത്തിൽ ജർമ്മനിയിൽ വിജയം ആസ്വദിച്ച കുൻഹ ബ്രസീലിയൻ ടീമിൽ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ താരത്തിന്റെ പേരും ഉൾപെട്ടിട്ടുണ്ട്.കഴിഞ്ഞ രണ്ടു സീസണുകളിൽ സ്ഥിരമായി തുടരുന്ന ഫോം ക്യൂനക്ക് അനുകൂല ഘടകമായി.ബ്രസീലിന്റെ തെരുവകളിൽ ഫുട്സാൽ കളിച്ചിരുന്ന കുട്ടിയിൽ നിന്നാണ് ക്യൂന ഫുട്ബോളിന്റെ വലിയ മൈതാനത്തേക്കുത്തുന്നത് ഫുട്സാലിനെ അകമഴിഞ്ഞ് ആരാധിച്ചിരുന്ന ക്യൂനക്ക് വേഗത്തിൽ പ്രതിരോധക്കാരെ മറികടക്കുന്നതിനും സ്കോർ ചെയ്യുന്നതിനുള്ള കഴിവ് ലഭിക്കുന്നത്. ഫുട്സാലിലെ ചെറിയ മൈതങ്ങളിൽ കഴിവ് തെളിയിക്കണമെങ്കിൽ ബുദ്ധിയും ,കഴിവും , സ്കില്ലും ഒരു പോലെ പ്രവർത്തിക്കണം . ഈ കഴിവുകൾ അദ്ദേഹത്തിന് വലിയ മൈതാനങ്ങളിൽ ഗുണകരമായി.

ബ്രസീലിയൻ ക്ലബ് കോറിറ്റിബയിലൂടെ യൂത്ത് കരിയർ ആരംഭിച്ച ക്യൂന 2017 ൽ 18 വയസിൽ യുറോപ്പിലെത്തി. സ്വിസ് ക്ലബ് എഫ്സി സിയോൺ താരത്തെ സ്വിസ് ലീഗിലെത്തിച്ചു.അരങ്ങേറ്റ സീസണിൽ 10 ഗോളുകൾ നേടുകയും 8 അസിസ്റ്റുകൾ നൽകുകയും ചെയ്ത താരം ശ്രദ്ധ പിടിച്ചുപറ്റി. അവിശ്വസനീയമായ വേഗത കാരണം ക്യൂനയെ ആ സമയത്ത് ഒരുവിഡ്ത് വിങ്ങർ ആയിട്ടാണ് ക്ലബ് ഉപയോഗിച്ചത്.എന്നാലും ഒരു സ്ട്രൈക്കേഴ്സിന്റെ റോൾ തന്നെയാണ് താരം ഇഷ്ടപ്പെട്ടിരുന്നത്. സ്വിറ്റ്സർലൻഡിൽ വെറും ഒരു വർഷത്തിനുശേഷം 2018 ൽ ബുണ്ടസ്ലിഗ ക്ലബ് ലീപ്സിഗ് കുൻഹയെ ടീമിലെത്തിച്ചു.യൂറോപ്പിലുടനീളമുള്ള യുവപ്രതിഭകളെ തട്ടിയെടുക്കുന്നതിന് പേരുകേട്ട റെഡ്-ബുൾ അക്കാദമി 20 മില്യൺ ഡോളർ ചെലവഴിചാണ് ബ്രസീലിയൻ താരത്തിനെ സ്വന്തമാക്കിയത്.

ലൈപ്സിഗിൽ എത്തിയതോടെ തന്റെ സ്വാഭാവിക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു വൈവിധ്യമാർന്ന വിംഗറായി ക്യൂന മാറി. ക്യൂനയുടെ ഇന്റലിജൻസ്, വർക്ക് റേറ്റ് , പന്തിൽമേലുള്ള നിയന്ത്രണം എന്നിവ കൂടുതൽ ഉപയോഗപ്പെടുത്താവുന്ന ഫാൾസ് 9 പൊസിഷനിലാണ് പരിശീലകൻ ജൂലിയൻ നാഗ്ലെസ്മാൻ അദ്ദേഹത്തെ പരീക്ഷിച്ചത്.ലെഫ്റ്റ് വിംഗ്, സെന്റർ ഫോർവേഡ്, സെക്കൻഡ് സ്ട്രൈക്കർ, അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങി വിവിധ സ്ഥാനങ്ങളിൽ ആ കാലഘട്ടത്തിൽ കുൻഹ കളിച്ചു.2020 ജനുവരിയിൽ മറ്റൊരു ജർമൻ ക്ലബായ ഹെർത്ത ബെർലിനിൽ എത്തിയ ക്യൂന കൂടുതൽ മികവ് പുറത്തെടുത്തു .

മാനേജർ ബ്രൂണോ ലബ്ബാഡിയയുടെ കീഴിൽ ബ്രസീലിയൻ തന്റെ ഏറ്റവും വിജയകരമായ കാലഘട്ടം ആസ്വദിച്ചു.4-2-3-1 എന്ന ശൈലിയിൽ മിഡ്ഫീൽഡിൽ ഇടതു വശത്തും 3-5-2 ശൈലിയിൽ പ്ലെ മേക്കറുടെ റോളിലും കുൻഹ തിളങ്ങി . കഴിഞ്ഞ സീസണിൽ 28 മത്സരങ്ങളിൽ ബുണ്ടസ് ലീഗയിൽ എട്ട് ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.സ്ട്രൈക്കാരായും ,ഫാൾസ് 9 പൊസിഷനിലും ഒരു പോലെ തിളങ്ങുന്ന ക്യൂന ബുണ്ടസ്‌ലീഗിൽ പല മത്സരങ്ങളിലും അറ്റാക്കിങ് / പ്ലെ മേക്കറുടെ റോളിലും തിളങ്ങിയിരുന്നു. ക്ലബ് തലത്തിൽ‌ ഒരു സെൻസേഷനായി ക്യൂന വളർന്നെങ്കിലും ദേശീയ ടീമുകളുടെ ജൂനിയർ തലങ്ങളിൽ മാത്രമേ സാനിധ്യം എത്തിയുള്ളു.

കുൻഹയെ മറ്റൊരു ബ്രസീലിയൻ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോയുമായാണ് താരതമ്യപ്പെടുത്തുന്നത്. കളിക്കളത്തിൽ ഇവർ പുലർത്തുന്ന സമാനതകൾ കാരണമാണ് ഈ താരതമ്യം. മിഡ്ഫീൽഡിലേക്ക് ഇറങ്ങി കളിക്കാനുള്ള കഴിവും ,വേഗതയും , സ്കില്ലും , ഏത് പ്രതിരോധം തകർക്കാനുള്ള കഴിവും , ഗോളവസരങ്ങൾ ഒരുക്കുന്നതിനുള്ള മിടുക്കിലും ഫിർമിനോയെക്കാളും ഒരു പിടി മുന്നിൽ തന്നെയാണ് ക്യൂനയുടെ സ്ഥാനം. ഫിർമിനോയെ പോലെ തന്നെ ഫസ്റ്റ് ടൈം പാസ്സുകൾക്കും ,മനോഹരമായ ഫ്ലിക്കുകൾക്കും,തന്ത്രങ്ങളും കൈമുതലായ താരമാണ് ക്യൂന .

Rate this post