❝കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേർക്കുനേർ ഏറ്റുമുട്ടാനൊരുങ്ങുന്നു❞

ഇന്ത്യയിൽ കാൽപ്പന്തു കളിക്ക് ഏറ്റവും കൂടുതൽ വളക്കൂറുള്ള മണ്ണാണ് കേരളം. ഒരു കാലത്ത് ഇന്ത്യയിലെ പ്രബല ശക്തികളായ കേരളത്തിന്റെ ശോഭ ഒരിടക്ക് മങ്ങി പോയിരുന്നു.ദേശീയ ലീഗിലും ഐ ലീഗിലും കളിച്ച പല ക്ലബ്ബുകളും പിടിച്ചു നില നിൽക്കാനാവാതെ വിസ്‌മൃതിയിലേക്ക് പോവുകയും ചെയ്തു. എന്നാൽ കേരള ഫുട്ബോളിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ രണ്ടു ക്ലബ്ബുകളായിരുന്നു കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും. ഇന്ത്യൻ ഫുട്ബോളിലെ വിപ്ലവത്തിന് വഴിയൊരുക്കിയ ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗിലൂടെ കടന്നു വന്ന കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലവും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. സെപ്റ്റംബർ ആദ്യ വാരം ആരംഭിക്കുന്ന ഡ്യൂറണ്ട് കപ്പിലാവും കേരള ഡെർബി യാഥാർഥ്യമാവുന്നത്.

ഡ്യുറന്റ് കപ്പിന്റെ ആദ്യ ഘട്ടമായ ഗ്രൂപ്പ്‌ സ്റ്റേജിൽ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ്. സി യും ഏറ്റുമുട്ടും. ഇന്ത്യ ബംഗ്ലാദേശിന്റെ വിമോചനത്തിന്റെ 50ആം വാർഷികതിനോട് അനുബന്ധിച്ച് ബംഗ്ലാദേശി ലീഗിൽ നിന്നും ടീമുകൾ കണ്ടേക്കാം. ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യൻ നേവി, ബംഗ്ലാദേശി ടീം എന്നിവരാവും ഒരു ഗ്രൂപ്പിൽ.എഫ്. സി. ഗോവ, സുദേവ എഫ്. സി, ജംഷീഡ്‌പൂർ എഫ്. സി, ആർമി ഗ്രീൻ എന്നീ ടീമുകളാവും മറ്റൊരു ഗ്രൂപ്പിൽ. ഓരോ 4 ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാവും അടുത്ത ഘട്ടത്തിലേക്ക് കടക്കുക, 16 ടീമുകളാണ് പങ്കെടുക്കുന്നത്.

പുതിയ പരിശീലകന് കീഴിൽ ഐഎസ് ലിനായുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്, കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളെയും ഒഴിവാക്കിയ ബ്ലാസ്റ്റേഴ്‌സ് അർജന്റീനയിൽ നിന്നും ഉറുഗ്വേയിൽ നിന്നും പുതിയ താരങ്ങളെ ടീമിലെത്തിച് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ സീസണുകളിൽ മികവ് ഒരിക്കൽ പോലും ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ സാധിച്ചില്ല. നിലവാരമില്ലാത്ത വിദേശ താരങ്ങളുടെ ട്രാൻസ്ഫറും ലക്ഷ്യ ബോധമില്ലാത്ത മാനേജ്മെന്റും ബ്ലാസ്റ്റേഴ്സിന്റെ പിന്നോട്ട് പോക്കിന് ആക്കം കൂട്ടി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിൽ ഒന്നായ ബ്ലാസ്റ്റേഴ്സിന് ഒരിക്കൽ പോലും അവരെ കൂടെ നിർത്താനായിട്ടില്ല.

2017 ൽ ജനിച്ച ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ പവർഹൗസായ കേരളത്തിന്റെ മഹത്വ ദിനങ്ങൾ തിരികെ കൊണ്ടുവരാനുള്ള ടീമിന്റെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് ഗോകുലത്തിന്റെ ഐ ലീഗ് കിരീട നേട്ടം. നാല് വര്ഷം കൊണ്ട് വലിയ വളർച്ച തന്നെയാണ് ഗോകുലം നേടിയത്.2019 ലെ -ഡുറാൻഡ് കപ്പ് ചാമ്പ്യന്മാരിലും വിദേശത്ത് – ബംഗ്ലാദേശിൽ നടന്ന 2019 ഷെയ്ഖ് കമൽ ഇന്റർനാഷണൽ ക്ലബ് കപ്പിലും സെമിഫൈനലിൽ എത്തിയതെല്ലാം അവരുടെ വലിയ നേട്ടമായിരുന്നു . പ്രാദേശിക താരങ്ങളെയാണ് ഗോകുലം കൂടുതൽ ആശ്രയിച്ചിരുന്നത്. ഫുട്ബോളിനെ ഒരു ബിസിനസ് ആയി കാണുന്നില്ല എന്നതാണ് ഗോകുലത്തിന്റെ വിജയം.ഐ ലീഗ് ലീഗ് ചാമ്പ്യന്മാരായതോടെ അവരുടെ ആദ്യത്തെ വലിയ കോണ്ടിനെന്റൽ ടൂർണമെന്റ് – എ‌എഫ്‌സി കപ്പ് യോഗ്യത ഉറപ്പാക്കിയിരിക്കുമായാണ് ഗോകുലം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കേരളം ഫുട്ബോളിൽ പിന്നോട്ട് തന്നെയായിരുന്നു. മുൻ വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോളിൽ ഉണ്ടായ മേൽക്കോയ്മ നിലനിർത്താൻ കേരളത്തിനായില്ല. ശരിയായ ദീർഘകാല ആസൂത്രണത്തിന്റെ അഭാവവും പ്രൊഫഷണലിസത്തിന്റെ അഭാവവും കേരള ഫുട്ബോളിനെ ബാധിച്ചു.ക്ലബുകൾക്കും കേരള കളിക്കാർക്കും അവസരങ്ങൾ നൽകുന്ന ഒരു ലീഗ് തുടങ്ങാനും സാധിച്ചില്ല. ഗുണനിലവാരമുള്ള കളിക്കാർ കേരളത്തിൽ നിന്നും ഉയർന്നു വരുന്നത് ഈ കാലഘട്ടത്തിൽ കുറഞ്ഞു. സി കെ വിനീത്,അനസ് എടത്തൊടിക്ക ,റിനോ ആന്റോ, രാഹുൽ കെ പി,ജോബി ജസ്റ്റിൻ തുടങ്ങി കുറച്ചു തരങ്ങൾ മാത്രമാണ് ഉയർന്നു വന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്‌സ് പ്രാദേശിക താരങ്ങളേക്കാൽ രണ്ടാം ക്ലാസ് വിദേശികൾക്ക് മുൻഗണന നൽകുന്നത്.

Rate this post