അസിസ്റ്റുകളിൽ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar

ഗോളുകൾ ലോക ഫുട്ബോളിന്റെ ഏറ്റവും ആകർഷകമായ ഭാഗമാണെങ്കിലും സ്കോർ ചെയ്യാനുള്ള അവസരങ്ങൾ ആരെങ്കിലും സൃഷ്ടിക്കപ്പെടണം. പലപ്പോഴും ഗോളുകൾ കണ്ടെത്തുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ ജോലിയായാണ് ഗോളുകൾ സൃഷ്ടിക്കപ്പെടുന്നത്.അന്താരാഷ്‌ട്ര തലത്തിൽ ഗോളുകൾ നേടുന്നതോടൊപ്പം അസിസ്റ്റുകൾ നല്കുന്നതും മിക്ക കളിക്കാർക്കും അപൂർവവും കൊതിപ്പിക്കുന്നതുമായ സംഭവങ്ങളാണ്.

വളരെ കുറച്ചു കളിക്കാർക്ക് മാത്രമാണ് ഗോളുകൾ നേടുന്നതോടൊപ്പം അസിസ്റ്റുകൾ ചെയ്യാനും സാധിച്ചിട്ടുള്ളത്.അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അസിസ്റ്റ് കൊടുത്തവർ ആരൊക്കെയാണെന്ന് പരിശോധിക്കാം. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള വ്യക്തി അമേരിക്കൻ ഇതിഹാസം ലാൻഡൻ ഡോനോവനാണ്.അദ്ദേഹം തന്റെ മികച്ച അന്താരാഷ്ട്ര കരിയറിൽ 58 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.മേജർ ലീഗ് സോക്കറിലെ കരിയർ അസിസ്റ്റ് ലീഡർ കൂടിയാണ് ഡോണോവൻ.

ഡൊണോവന്റെ സേവനങ്ങളെ മാനിക്കുന്നതിനായി ലീഗിന്റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് അദ്ദേഹത്തിന്റെ പേരിലാണ്. എന്നാൽ അദ്ദേഹത്തിന്റെ റെക്കോർഡ് കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയില്ല.രണ്ട് തെക്കേ അമേരിക്കൻ ഇതിഹാസങ്ങൾ ആയ ബ്രസീലിന്റെ നെയ്മറും അർജന്റീനയുടെ ലയണൽ മെസ്സിയും അമേരിക്കൻ താരത്തിന് തൊട്ടു പിന്നാലെയുണ്ട്.നെയ്മർ ഇപ്പോൾ ഡൊനോവനെക്കാൾ ഒരു അസിസ്റ്റ് കുറവാണ് നേടിയത്.

ഇന്ന് പെറുവിനെതിരെ മാർകിൻഹോസിൻറെ ഗോളിന് സഹായിച്ചതോടെ അസിസ്റ്റുകളുടെ എണ്ണം 57 ആയി ഉയർന്നു. 53 അസിസ്റ്റുകളുമായി ലയണൽ മെസ്സി പുസ്കസിനൊപ്പം മൂന്നാം സ്ഥാനത്താണ്.33 അസ്സിസ്ടമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പത്താം സ്ഥാനത്താണ്.ബ്രസീലിന്റെ എക്കാലത്തെയും ഗോൾ സ്‌കോറിങ് ലീഡർ എന്ന നിലയിൽ ഇതിനകം തന്നെ നിലയുറപ്പിച്ചിട്ടുള്ള നെയ്‌മർ പുതിയൊരു റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ്.

4.3/5 - (55 votes)