“ഖത്തറിൽ കാനറികളുടെ മുന്നേറ്റം നയിക്കാൻ വിനീഷ്യസ് തയ്യാർ, ബ്രസീൽ ജേഴ്സിയിൽ ആദ്യ ഗോളുമായി വിനി ” | Brazil
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ചെറിയ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രാത്രി ആയിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്.11 ഗെയിമുകൾക്ക് ശേഷം, തന്റെ 12-ാം ക്യാപ്പിന്റെ ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ ഗോൾ നേടുക എന്ന സുന്ദര മുഹൂർത്തത്തിന് ഇന്നലെ മാരക്കാന സ്റ്റേഡിയം സാക്ഷിയായി.
റയലിനൊപ്പം മികച്ച പ്രകടനം ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്തെങ്കിലും ദേശീയ ടീമിനൊപ്പം ലഭിച്ച അവസരങ്ങൾ ഒന്നും താരത്തിന് മുതലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ലോക കപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ 46 ആം മിനുട്ടിൽ അയാക്സ് ആന്റണിയുടെ അസ്സിസ്റ്റിൽ നിന്നും നേടിയ ഗോൾ ബ്രസീൽ ജേഴ്സിയിൽ പുതിയ തുടക്കം കുറിക്കാനുള്ള അവസരം വിനിഷ്യസിനെ തേടിയെത്തുകയും ചെയ്തു.ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്നായ മരക്കാനയിൽ ക്ലോഡിയോ ബ്രാവോയുടെ കാലുകൾക്കിടയിലൂടെയാണ് വിനീഷ്യസ് ആദ്യ ഗോൾ നേടിയത്.
ഫ്ലെമെംഗോയിലും റയൽ മാഡ്രിഡിലും ഉണ്ടായിരുന്നതുപോലെ ബ്രസീലിയൻ ജേഴ്സിയിലും വിനിഷ്യസിന്റെ ക്ഷമയ്ക്ക് പ്രതിഫലം ലഭിചിരിക്കുകയാണ്. ഇരു ക്ലബ്ബുകളിലും മാർക്ക് ഓഫ് ചെയ്യാൻ അദ്ദേഹത്തിന് കൂടുതൽ സമയം വേണ്ടി വന്നു. റയലിനായി മികച്ച ഫോമിൽ കളിച്ചിട്ടും ബ്രസീൽ പരിശീലകൻ ടിറ്റെ വിനിഷ്യസിന് അവസരം നല്കാൻ തയായരായിരുന്നില്ല.തന്റെ സ്ഥാനത്തിനായി വിനിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു നിരന്തരം ടിറ്റേയുടെ വാതിലിൽ മുട്ടിയതിനു ശേഷമാണ് യുവ താരത്തിന് കൂടുതൽ അവസരം ലഭിച്ചത്.
വിനീഷ്യസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി ഗെയിമിനായി 140 ടിക്കറ്റുകൾ വാങ്ങിയിരുന്നു, ഇത് ഒരു പ്രത്യേക രാത്രിയായിരിക്കുമെന്ന് അവനറിയാമായിരുന്നു. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി 16-ാം വയസ്സിൽ അദ്ദേഹം മാറിയതും ഇതേ വേദിയിലാണ്.
"Posso queimar a minha língua, mas acho que Vinicius Junior não chega a vestir a camisa…" 🤐
— Maracanã (@maracana) March 25, 2022
Maracanã: 🗣🗣🗣
Fala dele, pô! É a tropa do @vinijr, o Malvado! 🤟🏿 pic.twitter.com/waEwfoh617
തന്റെ നായകനും സുഹൃത്തുമായ നെയ്മർ, ഇപ്പോൾ ലിയോണിൽ കളിക്കുന്ന ഏറ്റവും അടുത്ത സുഹൃത്ത് ലൂക്കാസ് പാക്വെറ്റ എന്നിവരോടൊപ്പം തന്റെ ആദ്യ ബ്രസീൽ ഗോൾ നേടിയതിൽ താരം അതീവ സന്തോഷവാനാണ്.”അവൻ കൂടുതൽ ആത്മവിശ്വാസമുള്ളവനാണ്, ഴിവുകൾ കൂടുതൽ കൂടുതൽ കാണിക്കുന്നു.വിനി കൂടുതൽ കഠിനാധ്വാനം ചെയ്യുനുണ്ട് അതുകൊണ്ടാണ് അദ്ദേഹത്തിന് ശോഭനമായ ഭാവിയുള്ളത്”.