ബ്രസീലിൽ അവസാനിച്ചു, ഇനി യൂറോപ്പിലാണ് ആശാന്റെ കളികൾ..

അഞ്ച് തവണ ഫിഫ ലോകകപ്പ് കിരീടം ഉയർത്തിയ ബ്രസീൽ ദേശീയ ടീമിന്റെ കഴിഞ്ഞ കാലങ്ങളിലെ പരിശീലകനായ ടിറ്റെ ദേശീയ ടീം സ്ഥാനം ഒഴിയാൻ ഒരുങ്ങുകയാണ്, പുതിയ പരിശീലകനായി റയൽ മാഡ്രിഡിന്റെ ഇറ്റാലിയൻ തന്ത്രഞ്ജൻ കാർലോ ആൻസലോട്ടിയാണ് ബ്രസീൽ പരിശീലനാവുക.

വരുന്ന സീസണിൽ റയൽ മാഡ്രിഡിനൊപ്പം സമയം ചെലവിടുന്ന കാർലോ ആൻസലോട്ടി 2024 ജൂൺ മാസത്തിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് മുതൽ ബ്രസീലിനെ നയിക്കും എന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഉൾപ്പടെയുള്ളവർ നൽകുന്ന അപ്ഡേറ്റിൽ സൂചിപ്പിക്കുന്നത്.

അതേസമയം നിലവിലെ ബ്രസീൽ പരിശീലകനായ ടിറ്റെക്ക് കീഴിൽ കോപ്പ അമേരിക്ക കിരീടം ഉൾപ്പടെയുള്ളവ ബ്രസീൽ നേടിയിട്ടുണ്ടെങ്കിലും ലോകകപ്പിൽ കിരീടം നേടാൻ കഴിഞ്ഞില്ല. ബ്രസീൽ പരിശീലകസ്ഥാനം ഒഴിയുന്ന ടിറ്റെയുടെ അടുത്ത ക്ലബ്ബ് ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ ഭാവിയെ കുറിച്ച് സംസാരിച്ച ടിറ്റെ പ്രീമിയർ ലീഗിൽ നിന്നും ഓഫർ വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊരു മികച്ച അവസരം ഉണ്ടെങ്കിൽ യൂറോപ്പിനെ താൻ തിരഞ്ഞെടുക്കുമെന്നാണ് പറഞ്ഞത്.

യൂറോപ്പിലാണെങ്കിൽ പുതിയൊരു ചലഞ്ച് നേരിടാൻ തയ്യാറാണെന്നും യൂറോപ്പിലെ ജോലി തന്നെ സംബന്ധിച്ച് വളരെ സന്തോഷമുള്ളതാണെന്നും ടിറ്റെ കൂട്ടിച്ചേർത്തു. ബ്രസീൽ പരിശീലകനായ ടിറ്റെ തന്റെ അടുത്ത ജോലി എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായി തീരുമാനം എടുത്തിട്ടില്ല എന്നത് വാക്കുകളിൽ നിന്നും വ്യക്തമാണ്.

2/5 - (13 votes)