ലയണൽ മെസ്സിയുടെ അവതരണത്തിനായി അമേരിക്ക ഒരുങ്ങി, പ്രസന്റേഷൻ തീയതി ഇതാണ് |Lionel Messi

ലോകമെമ്പാടുമുള്ള ആരാധരെ ഞെട്ടിച്ചുകൊണ്ടാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌ൻ വിട്ട് മേജർ ലീഗ് സോക്കർ ലീഗ് ക്ലബായ ഇന്റർ മിയാമിയിലേക്ക് മാറുന്നു എന്ന് പ്രഖ്യാപിച്ചത്.തന്റെ പാരീസ് സെന്റ് ജെർമെയ്ൻ കരാർ ജൂൺ 30-ന് അവസാനിച്ചതിന് ശേഷമായിരുന്നു മെസ്സി ഈ നീക്കം നടത്തിയത്.

ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവുമായി വളരെയധികം ബന്ധപെട്ടിരുന്നെങ്കിലും ആ നീക്കം യാഥാർത്ഥ്യമായില്ല.എം‌എൽ‌എസിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ 36 കാരനായ യൂറോപ്യൻ ഫുട്‌ബോളിനോട് വിട പറഞ്ഞു.അവധിക്കാല ആഘോഷവും കഴിഞ്ഞു വരുന്ന ലിയോ മെസ്സിയെ സ്വീകരിക്കാൻ ഇന്റർ മിയാമിയും തയ്യാറായി നിൽക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെസ്സിയുടെ അവതരണത്തിനുള്ള തീയതിയും സമയവും പുറത്ത് വന്നിരിക്കുകയാണ്.ഇഎസ്പിഎൻ ലേഖകൻ മൊയിൽ ലോറൻസ് പറയുന്നതനുസരിച്ച് അർജന്റീന ക്യാപ്റ്റനെ ജൂലൈ 16, 7:30 pm ET-ന് MLS ക്ലബ്ബിന്റെ കളിക്കാരനായി അവതരിപ്പിക്കും.

അടുത്ത ആഴ്ച മിയാമിയിൽ എത്തുന്ന ലിയോ മെസ്സി ഒഫീഷ്യൽ ആയി പേപ്പറുകളിലെല്ലാം സൈൻ ചെയ്തതിന് ശേഷം ഇന്റർ മിയാമി താരമായി മാറുകയും ഫാൻസിന് മുന്നിലേക്ക് നടന്നു നീങ്ങുകയും ചെയ്യും. ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലെ ആദ്യ മത്സരം ഈ മാസം ഉണ്ടായേക്കാം.തന്റെ മുൻ ബാഴ്‌സലോണ സഹതാരം സെർജിയോ ബുസ്‌കെറ്റ്‌സിനെയും മെസ്സിയോടൊപ്പം അവതരിപ്പിച്ചേക്കാം. സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, തിയറി ഹെൻ‌റി, ഫ്രാങ്ക് ലാംപാർഡ്, സ്റ്റീവൻ ജെറാർഡ്, ആൻഡ്രിയ പിർലോ, ഡേവിഡ് ബെക്കാം, ഡേവിഡ് വില്ല തുടങ്ങിയ പേരുകൾ മുമ്പ് എം‌എൽ‌എസിൽ കളിച്ചിട്ടുണ്ടെങ്കിലും മെസ്സിയുടെ വരവ് ലീഗിന്റെ ജനപ്രീതി ഉയർത്തും എന്ന കാര്യത്തിൽ സംശയമില്ല.

മെസ്സി, ബുസ്‌ക്വെറ്റ്‌സ് എന്നിവരെ കൂടാതെ, സെർജിയോ റാമോസ്, ജോർഡി ആൽബ, ഡാനി കാർവാജൽ, ഈഡൻ ഹസാർഡ് എന്നിവരുമായും യൂറോപ്യൻ ഫുട്‌ബോളിന്റെ മറ്റ് സൂപ്പർ താരങ്ങളുമായും ഇന്റർ മിയാമി ചർച്ചയിലാണ്.

Rate this post