കുതിപ്പ് തുടർന്ന് ബ്രസീലിന്റെ യുവ നിര , വീണ്ടും ഗോളുമായി ആന്ദ്രേ സാന്റോസ് |Brazil

U20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിച്ചു. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി അവസാന റൗണ്ടിലെത്തിയ ബ്രസീൽ അവസാന റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി. എസ്റ്റാഡിയോ എൽ ക്യാമ്പിൽ നടന്ന മത്സരത്തിൽ ബ്രസീൽ 3-1 ന് ജയിച്ചു. സ്‌ട്രൈക്കർ വിറ്റോർ റോക്ക് ബ്രസീലിനായി ഇരട്ടഗോൾ നേടിയപ്പോൾ ചെൽസി താരം ആന്ദ്രേ സാന്റോസും സ്‌കോർ ബോർഡിലെത്തി. സെബാസ്റ്റ്യൻ ഗോൺസാലസ് ബാക്വറോയാണ് ഇക്വഡോറിന്റെ ഗോൾ സ്‌കോറർ.

മത്സരത്തിന്റെ 14-ാം മിനിറ്റിൽ വിറ്റോർ റോക്ക് ബ്രസീലിന് ആദ്യ ലീഡ് നൽകി. കളിയുടെ 28-ാം മിനിറ്റിൽ വിറ്റോർ റോക്ക് ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നിലനിർത്തിയ ബ്രസീൽ രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ സെബാസ്റ്റ്യൻ ഗോൺസാലസ് ബക്വറോയിലൂടെ ഒരു ഗോൾ വഴങ്ങി. തുടർന്ന് 81-ാം മിനിറ്റിൽ ആന്ദ്രേ സാന്റോസാണ് ബ്രസീലിനായി മൂന്നാം ഗോൾ നേടിയത്. U20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് ഫൈനൽ റൗണ്ടിൽ ഇന്ന് രണ്ട് മത്സരങ്ങൾ കൂടി നടന്നു.

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി അവസാന റൗണ്ടിൽ കൊളംബിയയെ ഉറുഗ്വായ് പരാജയപ്പെടുത്തി. എസ്റ്റാഡിയോ എൽ ക്യാമ്പിൽ നടന്ന മത്സരത്തിൽ ഉറുഗ്വായ് 1-0ന് ജയിച്ചു. മത്സരത്തിൽ ഉറുഗ്വേയുടെ സെന്റർ ബാക്ക് ഫാകുണ്ടോ ഗോൺസാലസാണ് ഗോൾ നേടിയത്. കൊളംബിയയ്‌ക്കെതിരായ മത്സരത്തിന്റെ 78-ാം മിനിറ്റിൽ വലൻസിയ ബി ടീമിന്റെ താരം ഫകുണ്ടോ ഗോൺസാലസാണ് വിജയ ഗോൾ നേടിയത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പരാഗ്വെയും വെനസ്വേലയും സമനിലയിൽ പിരിഞ്ഞു. എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ ഡി ടെക്കോയിൽ നടന്ന മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയപ്പോൾ സമനിലയിൽ അവസാനിച്ചു. ഗോള് രഹിതമായ ആദ്യ പകുതിക്ക് ശേഷം ഗില് ബര് ട്ടോ ഇവാന് ഫ് ളോറസ് മെല് ഗരേജോയിലൂടെ പരാഗ്വെ ആദ്യ ലീഡ് നേടി. പിന്നീട്, 77-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രയാൻ ജീസസ് അൽകോസർ നർവേസ് വെനസ്വേലയ്ക്ക് സമനില ഗോൾ കണ്ടെത്തി.

4/5 - (1 vote)