റെക്കോർഡ് ട്രാൻസ്ഫറിൽ എൻസോ ഫെർണാണ്ടസ്, കെയ്‌ലർ നവാസ് പിഎസ്ജി വിട്ടു

പ്രീമിയർ ലീഗിലെ ലോക റെക്കോർഡ് ട്രാൻസ്ഫർ പൂർത്തിയാക്കി ചെൽസി.134 മില്യൺ ഡോളർ എന്ന റെക്കോർഡ് തുകക്ക് ബെൻഫികയിൽ നിന്നും അർജന്റീനയുടെ മിന്നും യുവതാരം എൻസോ ഫെർണാണ്ടസിനെ പ്രീമിയർ ലീഗ് വമ്പന്മാർ സ്വന്തമാക്കിയത്.124 മില്യൺ ഡോളർ ചിലവഴിച്ചു 2021-ൽ ജാക്ക് ഗ്രിലിഷിനെ ആസ്റ്റൺ വില്ലയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രീമിയർ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫർ. ആ റെക്കോർഡ് ഇതോടുകൂടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഖത്തർ ലോകകപ്പിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ എൻസോ അർജന്റീനയിലെ റിവർ പ്ലേറ്റിൽ നിന്നും കഴിഞ്ഞ സീസണിൽ മാത്രമാണ് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയിൽ എത്തിയത്. ബെൻഫികയിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നതിനോടൊപ്പം അർജന്റീന ഖത്തർ ലോകകപ്പ് ടീമിലേക്ക് സ്ഥാനം നേടുകയും പരിക്ക് പറ്റിയ ലോസെൽസൊക്ക് പകരക്കാരനായി ലഭിച്ച അവസരം എൻസോ മുതലെടുക്കുകയും ചെയ്തു. അർജന്റീനയെ ലോക കിരീടം നേടുന്നതിൽ മുഖ്യപങ്ക് വഹിച്ച താരം ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.

ഡെഡ്ലൈൻ ട്രാൻസ്ഫറിൽ നടന്ന മറ്റൊരു ട്രാൻസ്ഫറാണ് പി എസ് ജിയുടെ ഗോൾ കീപ്പർ കെയ്‌ലർ നവാസ് ട്രാൻസ്ഫർ. ലോൺ അടിസ്ഥാനത്തിലാണ് താരം ക്ലബ്ബ് വിട്ടത്. പ്രീമിയർ ലീഗിൽ തരംതാഴ്ത്തലിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനാണ് നോട്ടിങ് ഹാം ഫോറെസ്റ്റ് കെയിലർ നവാസിനെ സ്വന്തമാക്കിയത്. ഡോണരുമ്മ ഒന്നാം കീപ്പറായുള്ള പിഎസ്ജിയിൽ അവസരം കുറവുള്ള കോസ്റ്ററിക്ക താരം ഈ സീസൺ തുടക്കം മുതൽ തന്നെ ടീം വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ചെൽസിയുടെ ഹാകിം സിയെച് പിഎസ്ജിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറുന്നതിന് തൊട്ടടുത്തെത്തിയിരുന്നെങ്കിലും അവസാനനിമിഷം ചെൽസി സബ്മിറ്റ് ചെയ്ത ചില ഡോക്യുമെന്റ്സ്കളുടെ അഭാവം മൂലം നടക്കാതെ പോയി. താരം ഏറെ പ്രതീക്ഷയോടെയായിരുന്നു പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം ആഗ്രഹിച്ചിരുന്നത്, ചെൽസിയിൽ താരത്തിന് നന്നേ അവസരം കുറവായത് കാരണമാണ് താരം ക്ലബ്ബ് വിടാൻ ആഗ്രഹിച്ചിരുന്നത്.

5/5 - (1 vote)