“ബ്രസീലും അർജന്റീനയും യുവേഫ നേഷൻസ് ലീഗിൽ പന്ത് തട്ടും”
ബ്രസീലിയൻ സൂപ്പർ താരം നെയ്മറും അർജന്റീനിയൻ സൂപ്പർ താരം മെസ്സിയും യുവേഫ നേഷൻസ് ലീഗിൽ കളിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അത് യാഥാർഥ്യമാവാൻ പോവുകയാണ്.രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള നിർദ്ദേശത്തിൽ ഫിഫ പ്രവർത്തിക്കുമ്പോൾ, യുവേഫ നേഷൻസ് ലീഗിന്റെ വിപുലീകരണത്തിനുള്ള തിരക്കിലാണ് യുവേഫ.
യുവേഫയുടെ നാഷൺസ് ലീഗിൽ ഇനി ലാറ്റിനമേരിക്കൻ രാജ്യങ്ങളും പങ്കെടുക്കും. 2024 മുതൽ സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് യുവേഫ നേഷൻസ് ലീഗിൽ ചേരാൻ കഴിയുമെന്ന് യുവേഫ വൈസ് പ്രസിഡന്റ് Zbigniew Boniek ആണ് പറഞ്ഞത്, ഫിഫയുടെ രണ്ട് വർഷത്തിൽ ലോകകപ്പ് എന്ന പദ്ധതി തകർക്കാൻ ആണ് യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അധികൃതരും കൂടി ഇങ്ങനെ ഒരു നീക്കം നടത്തുന്നത്.
“നടക്കാൻ പോകുന്നത് ഈ ഫോർമാറ്റിലെ അവസാന നേഷൻസ് ലീഗാണ്,” എന്ന് ബോണിക് പറഞ്ഞു. “2024 മുതൽ, CONMEBOL രാജ്യങ്ങൾ നേഷൻസ് ലീഗിൽ ചേരും. ”അദ്ദേഹം പറഞ്ഞു. ഈ നീക്കം നേഷൻസ് ലീഗിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കും എന്നും അദ്ദേഹം പറഞ്ഞു. അർജന്റീനയും ബ്രസീലും ഉൾപ്പെടെ 10 രാജ്യങ്ങൾ ഇതോട് നാഷൺസ് ലീഗിന്റെ ഭാഗമാകും.
UEFA vice-president Zbigniew Boniek announces that the UEFA Nations League will include South American countries starting in 2024 🌎 pic.twitter.com/FDTREcCl0w
— B/R Football (@brfootball) December 17, 2021
ലാറ്റിമേരിക്കന്‍ രാജ്യങ്ങളുടെ ഫിഫ റാങ്കിങ് അനുസരിച്ച് ആദ്യ ആറ് സ്ഥാനക്കാർ ലീഗ് എയിലും, 7 മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളവർ ലീഗ് ബിയിലുമായിട്ടാകും യുവേഫാ നാഷന്‍സ് ലീഗില്‍ പന്ത് തട്ടുക.ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെങ്കിലും മത്സരങ്ങളെല്ലാം യൂറോപ്പിലായിരിക്കും നടക്കുക. അര്ജന്റീന ,ബ്രസീൽ, കൊളംബിയ, ഉറുഗ്വേ, പെറു, ചിലി എന്നിവർ നേഷൻസ് ലീഗിലെ ലീഗ് എയിൽ ഉണ്ടാവും.നാല്, പരാഗ്വേ, ഇക്വഡോർ, വെനസ്വേല, ബൊളീവിയ എന്നിവ ലീഗ് ബിയിൽ ചേരും.ഒരു മിനി-വേൾഡ് കപ്പായി പലരും നേഷൻസ് ലീഗിനെ പലരും കാണുന്നത്.