“ഗോൾ സ്കോറിങ്ങിൽ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ലെവൻഡോസ്‌കി”

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോക്സി കഴിഞ്ഞ കുറച്ചു സീസണുകളിലായി പുറത്തെടുക്കുന്നത്.തന്റെ അസാധാരണമായ ഗോൾ അടി മികവ് ഈ സീസണിലും തുടർന്ന് റോബർട്ട് ലെവൻഡോസ്കി നിരവധി റെക്കോർഡുകളാണ് കാൽകീഴിലാക്കുന്നത്.

ഇന്നലെ ബുണ്ടസ് ലീഗിൽ വോൾഫ്സ്ബർഗിനെതിരെ നേടിയ ഗോളോടെ മ്യൂണിക്കിന്റെ ഇതിഹാസം ഗെർഡ് മുള്ളറിൽ നിന്ന് മറ്റൊരു പഴയ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. പോളണ്ട് താരം ഈ വർഷത്തെ തന്റെ 43-ാം ബുണ്ടസ്‌ലിഗ ഗോൾ സ്‌കോർ ചെയ്തപ്പോൾ 1972-ൽ മുള്ളർ സ്ഥാപിച്ച ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് താരത്തിന്റെ പേരിലായി മാറി.

ഇന്നലെ നേടിയ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എക്കാലത്തെയും മികച്ച ഒരു ഗോൾസ്കോറിങ് റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ബയേൺ സ്ട്രൈകറായ റോബർട്ട്‌ ലെവന്റോസ്കി.2021 കലണ്ടർ വർഷത്തിൽ ലെവൻഡോവ്‌സ്‌കി തന്റെ 69-ാം ഗോൾ നേടിയാണ് റൊണാള്ഡോയോട് ഒപ്പം എത്തിയത്.2012-ൽ 91 ഗോളുകൾ നേടിയ മെസ്സിയുടെ പേരിലാണ് എക്കാലത്തെയും റെക്കോർഡ്.കഴിഞ്ഞ മേയിൽ ഓഗ്‌സ്ബർഗിനെതിരായ 5-2ന്റെ വിജയത്തിന്റെ അവസാന മിനിറ്റിൽ തന്റെ 41-ാം ഗോൾ സ്കോർ ചെയ്ത ലെവെൻഡോസ്‌കി ഒരു സീസണിലെ ഗോളുകൾക്കുള്ള മുള്ളറുടെ പഴയ റെക്കോർഡ് തകർത്തിരുന്നു.

ഇന്നലത്തെ മത്സരത്തിൽ മത്സരത്തിൽ വേൾഫ്‌സ്ബർഗിനെ ബയേൺ മ്യൂണിക് എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപിച്ചു, ഈ മത്സരത്തിൽ തോമസ് മുള്ളർ, ഉപമെക്കാനോ, ലിറോയ് സാനെ, റോബർട്ട്‌ ലെവന്റോസ്കി എന്നിവരാണ് ബയേണിന് വേണ്ടി ഗോൾ നേടിയത്.ലെവൻഡോവ്‌സ്‌കി ഇപ്പോൾ 19 ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്, ഈ സീസണിൽ വോൾഫ്‌സ്ബർഗ് ടീമിനെക്കാൾ രണ്ട് ഗോളുകൾ കൂടുതൽ നേടാനായിട്ടുണ്ട്.കൂടാതെ വോൾഫ്സ്ബർഗിനെതിരെ 20 മുൻ ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് സൂപ്പർ താരമായ ലയണൽ മെസ്സിയാണ്, 2012 കലണ്ടർ വർഷത്തിൽ 91 ഗോളുകളാണ് ലയണൽ മെസ്സി നേടിയത്. 85 ഗോളുകൾ നേടിയ ജർമൻ ഇതിഹാസമായ ഗെർഡ് മുള്ളറാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.

Rate this post