“വമ്പൻ താരം കൂടി ന്യൂ കാസിലിൽ , ബ്രസീലിയൻ സൂപ്പർ താരത്തെ കൂടി സൈൻ ചെയ്തു”

ഇംഗ്ലീഷ് ക്ലബായ ന്യൂ കാസിൽ യുണൈറ്റഡ് ഒരു വമ്പൻ താരത്തെയും കൂടി ടീമിലെത്തിച്ചിരിക്കുകയാണ്. ലിയോണിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരെസിനെയാണ് ന്യൂ കാസിൽ സ്വന്തമാക്കുന്നത്. ആഡ്-ഓണു ഉൾപ്പെടെ 33 മില്യൺ പൗണ്ട് ആകും ട്രാൻസ്ഫർ തുക. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കാൻ ലണ്ടണിൽ എത്തും.

ആഴ്സണലും യുവന്റസും ഉൾപ്പെടെയുള്ള മറ്റ് ക്ലബ്ബുകൾ സീസൺ അവസാനത്തോടെ ഗ്വിമാരെസിനെ വാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ന്യൂകാസിൽ അവരെക്കാൾ മുന്നിലെത്തി. 2020 ജനുവരിയിൽ ബ്രസീലിയൻ ക്ലബ് അത്‌ലറ്റിക്കോ പരാനാൻസിൽ നിന്നാണ് താരം ലിയോണിൽ ചേർന്നത്. ഡീപ് ലയിങ് പ്ളേ മേക്കറായ ഗുയിമാറെസ് ബ്രസീലിനു വേണ്ടി മൂന്നു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ലിഗ് 1 ക്ലബ്ബിനായി 71 മത്സരങ്ങളിൽ നിന്ന് അദ്ദേഹം മൂന്ന് തവണ സ്കോർ ചെയ്തിട്ടുണ്ട്.

2020ൽ ആയിരുന്നു മധ്യനിര താരം ബ്രസീലിൽ നിന്ന് ലിയോണിലേക്ക് എത്തിയത്. ന്യൂകാസിലിന്റെ ജനുവരിയിലെ മൂന്നാം സൈനിംഗ് ആകും ഇത്. ഇതിനകം അവർ ട്രിപ്പിയറിനെയും ക്രിസ് വൂഡിനെയും ന്യൂകാസിൽ സൈൻ ചെയ്തിട്ടുണ്ട്. അവർ ഇനിയും കൂടുതൽ താരങ്ങളെ സ്വന്തമാക്കും എന്നാണ് സൂചനകൾ.

ലിയോൺ ആവശ്യപ്പെട്ട എല്ലാ വ്യവസ്ഥകളും ന്യൂകാസിൽ അംഗീകരിച്ചതായും പ്രീമിയർ ലീഗ് ക്ലബ്ബിൽ ചേരുന്നതിന് ഗുയിമാരേസ് വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചതായും റിപോർട്ടുകൾ പുറത്തു വന്നു.തരംതാഴ്ത്തൽ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ന്യൂകാസിൽ ഇതിനകം സ്ട്രൈക്കർ ക്രിസ് വുഡിനെയും റൈറ്റ്ബാക്ക് കീറൻ ട്രിപ്പിയറിനെയും സൈൻ ചെയ്തിട്ടുണ്ട്.