സിയറ ലിയോണിൽ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ ആരംഭിച്ച് ചെൽസിയുടെ അന്റോണിയോ റൂഡിഗർ

ചെൽസി ഡിഫൻഡർ അന്റോണിയോ റൂഡിഗർ തന്റെ അമ്മ ജനിച്ച പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ കായിക സാക്ഷരതയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു എഡ്യൂക്കേഷൻ ഫൌണ്ടേഷൻ വ്യാഴാഴ്ച ആരംഭിച്ചു.പ്രീമിയർ ലീഗിന്റെ അന്താരാഷ്ട്ര ഇടവേളയ്‌ക്കിടെ തിങ്കളാഴ്ചയാണ് 28 കാരനായ റൂഡിഗർ സിയറ ലിയോണിൽ എത്തിയത്.

“എനിക്കും എന്റെ കുടുംബത്തിനും ഇവിടെ ഉണ്ടായിരിക്കുന്നത് വലിയ സന്തോഷമാണ്, ഞാൻ എന്നെ ഒരു സൂപ്പർസ്റ്റാറായി കാണുന്നില്ല, കാരണം എന്റെ മാതാപിതാക്കൾ എപ്പോഴും എന്നോട് വിനയാന്വിതനാകാൻ പറയും – അതിനാലാണ് ഞാൻ ഇന്ന് ഇവിടെയുള്ളത്,” റൂഡിഗർ പറഞ്ഞു.”എന്നെ സംബന്ധിച്ചിടത്തോളം ഈ ഫൗണ്ടേഷൻ ഒരുപാട് അർത്ഥമാക്കുന്നു, കാരണം ഇത് ഒരു വൺമാൻ ഷോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇത് നമുക്കെല്ലാവർക്കും — ഏറ്റവും പ്രധാനമായി യുവതലമുറയ്ക്കും സമൂഹത്തിനും — ഉപകാരമാക്കാൻ കഴിയുന്ന ഒന്നായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജർമ്മനിക്കായി 49 മത്സരങ്ങൾ കളിച്ചിട്ടുള്ള ബെർലിനിൽ ജനിച്ച റൂഡിഗർ, ആഴ്ചയുടെ തുടക്കത്തിൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു ക്ലിപ്പ് പങ്കു വെക്കുകയും ചെയ്തിരുന്നു.”I’m speechless — these people are crazy “സിയറ ലിയോൺ, ഈ ഗംഭീരമായ സ്വീകരണത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.” എന്ന ക്യാപ്ഷനോടെയായിരുന്നു ട്വീറ്റ്.സ്‌പോർട്‌സിലെ വംശീയതയ്‌ക്കെതിരെ റുഡിഗർ പലപ്പോഴും സംസാരിച്ചിട്ടുണ്ട്, പ്രത്യേകിച്ച് 2020 ഫെബ്രുവരിയിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിന് ശേഷം.

2020-ൽ, രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ഉയർത്താൻ സഹായിക്കുന്നതിനായി അദ്ദേഹം 100,000 ഡോളർ (എസ്‌എൽഎൽ 1 ബില്യൺ) സംഭാവന ചെയ്തു. ഫൗണ്ടേഷൻ മറ്റ് പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.40,000 ഡോളർ (36,000 യൂറോ റുഡിഗർ ഫൗണ്ടേഷന് വാഗ്ദാനം ചെയ്യുകയും ചെയ്തു.തന്റെ ഓട്ടോഗ്രാഫ് ചെയ്ത നമ്പർ 2 ചെൽസി ജേഴ്‌സി $2,000-ന് ആരാധകന് വില്ക്കുകയും ചെയ്തു.

Rate this post