അത്യപൂർവ റെക്കോർഡുമായി ബുഫൊൺ..!!
അപൂർവങ്ങളിൽ അപൂർവമായ റെക്കോഡുമായി യുവന്റസ് ഗോൾ കീപ്പർ ബുഫൊൺ.
നാല് പതിറ്റാണ്ടുകളിൽ ക്ലീൻ ഷീറ്റ് നേടുന്ന ആദ്യ താരമാണ് നാൽപത്തിരണ്ടുകാരനായ ബുഫോൺ, 1990, 2000, 2010, 2020 പതിറ്റാണ്ടുകളിൽ ചാമ്പ്യൻസ് ലീഗിൽ ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട് ബുഫോൺ.
Gianluigi Buffon is the first goalkeeper to keep a Champions League clean sheet in four different decades (1990s, 2000s, 2010s, 2020s).
— Richard Jolly (@RichJolly) December 9, 2020
ഇതുവരെ 412 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ താരം, ഒരുപാട് റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് ബുഫോൺ. എങ്കിലും ഒരു ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്നം ഇപ്പോഴും സ്വപ്നമായിത്തന്നെ നിലനിൽക്കുകയാണ് ബുഫൊണിന്.
🤯Gianluigi Buffon has now kept a #UCL clean sheet in 4 different decades
✅1990s
✅2000s
✅2010s
✅2020s⚫️LEGENDARY⚪️ pic.twitter.com/wvpWTRzqj7
— Just Keepers Ltd (@justkeepers) December 10, 2020
2006 ലോകകപ്പ് ഇറ്റലിക്ക് ഒപ്പം നേടിയ ബുഫൊൺ, 9 സീരി എ കപ്പ് നേടിയ താരം, സിരി എ യിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങാത്ത (974 മിനുട്ട്) താരം,തുടർച്ചയായി 10 ക്‌ളീൻ ഷീറ്റ്, 50 ക്ലീൻ ഷീറ്റ് ഉള്ള ഏറ്റവും പ്രായം കൂടിയ താരം, സിരി A യിൽ ഏറ്റവും കൂടുതൽ മത്സരം തുടങ്ങിയ ഒട്ടനവധി റെക്കോർഡുകളാണ് ഗിയാൻലൂയിഗ് ബുഫോൺ തന്റെ സ്വന്തം പേരിലാക്കിയിട്ടുള്ളത്.