നെയ്മറിന് ഗുരുതര പരിക്ക്!!

നെയ്മറിന് ലിയോണിനെതിരെ അവസാന നിമിഷത്തിൽ തിയാഗോ മെൻഡസ് ചെയ്ത ട്രാക്കിൾ ഗുരുതര പരിക്ക് പറ്റിയതായി സൂചന.

പാരിസ് ഒരു ഗോളിന് തോൽവിയിലേക്ക് പോകവേ ഇഞ്ചുറി ടൈമിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. ബ്രസീലിയൻ സൂപ്പർ താരത്തെ സ്‌ട്രെച്ചറിൽ ആണ് ഗ്രൗണ്ടിൽ നിന്നും കൊണ്ട് പോയത്. പരിക്കിന്റെ വിശദ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.മെൻഡസ് റെഡ് കാർഡ് നേടി പുറത്ത് പോയി.

വമ്പന്മാരുടെ പോരിൽ ലിയോൺ ഏകപക്ഷീയമായ ഒരു ഗോളിന് പാരിസിനെ വീഴ്ത്തി!!കാഡ്വെരെ കളിയുടെ മുപ്പത്തിയഞ്ചാം മിനിട്ടിലാണ് വിജയഗോൾ നേടിയത്.ഇതോടെ ലീഗിൽ പി എസ് ജി മൂന്നാം സ്ഥാനത്തായി. ലിയോൺ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു!!

Rate this post